ഈ ചിത്രങ്ങള്‍ പറയും വിക്രത്തിന്‍റെ സഹനം

തമിഴ്സൂപ്പര്‍താരം വിക്രത്തിന്‍റെ അര്‍പ്പണമനോഭാവം നാമേവര്‍ക്കും അറിയാവുന്ന കാര്യമാണ്. പല ചിത്രങ്ങൾക്ക് വേണ്ടി സഹിച്ച ത്യാഗങ്ങൾ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി സഹിച്ചാണ് വിക്രം എന്ന നടൻ വ്യത്യസ്തനാകുന്നത്. 'ഐ' എന്ന ചിത്രത്തിന് വേണ്ടി വിക്രം പെട്ട കഷ്ടപ്പാടുകൾ അനവധിയാണ്.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി വളരെയേറെ ശരീരഭാരം കുറയ്ക്കുകയും തല മൊട്ടയടിക്കുകയുമൊക്കെ ചെയ്യാന്‍ മറ്റാരെക്കൊണ്ട് സാധിക്കും. ഐയ്ക്കു വേണ്ടി വിക്രം കുറച്ചത് 25 കിലോയാണ്. ചിത്രത്തിലെ കൂനന്‍ കഥാപാത്രത്തിന് വേണ്ടിയായിരുന്നു അത്ഭുതപ്പെടുത്തുന്ന ഈ മേയ്ക്ക്ഓവര്‍. എന്നാല്‍ പലരും ഇത് വിഷ്വല്‍ഇഫക്റ്റില്‍ ചെയ്തതാണെന്ന് വിശ്വസിക്കുന്നവരുണ്ട്.

ചിത്രത്തിന്‍റെ മേയ്ക്ക് വിഭാഗം കൈകാര്യം ചെയ്ത വെറ്റാഡിജിറ്റല്‍ ഐയിലെ കൂനന്‍ കഥാപാത്രത്തിന് വേണ്ടി വിക്രം നടത്തിയ മേയ്ക്ക്ഓവറിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഓസ്‌കാര്‍ ജേതാക്കളായ ന്യൂസിലന്‍ഡില്‍നിന്നുള്ള വെറ്റാ ഡിജിറ്റല്‍ എന്ന കമ്പനിയാണ് വിക്രത്തിന്റെ വ്യത്യസ്ത ഗെറ്റപ്പൊരുക്കിയത്.

വെറ്റാ ഡിജിറ്റല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുമായി സഹകരിക്കുന്നത് തന്നെ. ഹോളിവുഡ് സിനിമകള്‍ക്കുവേണ്ടി വിഷ്വല്‍ ഇഫക്ട്‌സും ഒരുക്കുന്ന വെറാറാ ഡിജിറ്റല്‍ ജെയിംസ് കാമറൂണിന്റെ അവതാറിനും പീറ്റര്‍ ജാക്‌സന്റെ ലോര്‍ഡ് ഓഫ് ദ റിങ്‌സിനും ഓസ്‌കാര്‍ നേടിയിട്ടുണ്ട്. റൈസ് ഓഫ് ദ പ്‌ളാനറ്റ് ഓഫ് ഏപ്‌സിലും ഡോണ്‍ ഓഫ് ദ പ്‌ളാനറ്റ് ഓഫ് ഏപ്‌സിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷമാണ് ഷങ്കറും വിക്രവും ഈ ചിത്രം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി കഷ്ടപ്പെട്ടത്. ഈ വര്‍ഷം ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്തത്. 150 കോടിയായിരുന്നു ചിത്രത്തിന്‍റെ മുതല്‍മുടക്ക്.