ധ്രുവനച്ചത്തിരം ടീസർ ജോമോൻ ചിത്രീകരിച്ചത് കാനോൺ 5 ഡിയിൽ

തെന്നിന്ത്യമുഴുവൻ ചർച്ച ചെയ്യുന്നത് ധ്രുവനച്ചത്തിരം ടീസറിനെക്കുറിച്ചാണ്. ഈ അടുത്തിടെ പ്രേക്ഷകർക്കിടയിൽ ഇത്രയും തരംഗമായി മാറിയ ടീസർ വേറെ ഉണ്ടായിട്ടില്ല. ട്രെൻഡിങിൽ ഒന്നാമത് നിൽക്കുന്ന ടീസർ ഇതിനകം കണ്ടത് മുപ്പത്തിനാല് ലക്ഷം ആളുകള്‍.

എന്നാൽ ഈ ടീസറിനെക്കുറിച്ച് അറിയാത്ത കാര്യങ്ങൾ ഒരുപാടുണ്ട്. അറിഞ്ഞാല്‍ അത്ഭുതപ്പെട്ടുപോകും. മലയാളിയായ ജോമോൻ ടി ജോൺ ആണ് ഈ ഗൗതം മേനോൻ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ധനുഷ്–ഗൗതം മേനോൻ ചിത്രം എന്നെ നോക്കി പായും തോട്ടയുടെ ഛായാഗ്രഹണവും ജോമോൻ തന്നെയാണ്.

കാനോണ്‍ 5 ഡി ക്യാമറിയിലാണ് ധ്രുവനച്ചത്തിരം ടീസർ ജോമോൻ ഷൂട്ട് ചെയ്തത്. വളരെ ത്രില്ലിങ് ആയ അനുഭവമായിരുന്നെന്നും വിക്രത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും ജോമോ‍ൻ പറയുന്നു. വിക്രത്തിന്റെ എളിമയും സ്നേഹവും നമ്മളെ കീഴടക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മിനിട്ട് 38 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ നാച്ചുറൽ ലൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. 14 മണിക്കൂറുകൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

സ്പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ ബോൺസീരിസ് പോലുള്ള സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പ്രമേയം. സിഐഎ ഏജന്റ് ആയ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഡാർക്മാൻ എന്നാണ് വില്ലൻ കഥാപാത്രത്തിന്റെ പേര്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിക്രം എത്തുന്നത്.

അനു ഇമ്മാനുവൽ നായികയാകുന്ന ചിത്രത്തിൽ ഒരു ബോളിവുഡ് താരം കൂടി അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിച്ചേക്കുമെന്നും റിപ്പോർ്ട്ട് ഉണ്ട്. മലയാളിയായ ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. ഹാരിസ് ജയരാജ് ആണ് സംഗീതം.

സൂര്യയെ നായകനാക്കി ഗൗതം അനൗൺസ് ചെയ്ത പ്രോജക്ട് ആണിത്. എന്നാൽ വേണ്ട തിരക്കഥ ഇല്ലാത്ത കാരണത്താൽ സൂര്യ ഈ പ്രോജക്ടിൽ നിന്നു പിന്മാറിയതോടെ ചിത്രം പാതിവഴിയിൽ നിന്നിരുന്നു. ഗൗതമും വെങ്കട്ട് പ്രഭുവും നേതൃത്വം നല്‍കുന്ന ഒണ്‍ട്രംഗ എന്റര്‍ടെയിന്‍മെന്റും എസ്‌കേപ് ആര്‍ട്ടിസ്റ്റും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.