സയൻസ് ഫിക്ഷൻ ചിത്രവുമായി വിക്രം

10 എൻട്രതുക്കുള്ളൈ എന്ന ചിത്രത്തിന് ശേഷം വിക്രം സംവിധായകൻ ആനന്ദ് ശങ്കറുമായി ഒന്നിക്കുന്നു. നേരത്തെ പ്രോജക്ട് ഉപേക്ഷിച്ചുവെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും വിക്രം ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

മർമ മനിതൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാളും ബിന്ദു മാധവിയുമാണ് നായികമാർ. മികച്ച സാങ്കേതികതികവിൽ ഒരുക്കുന്ന ചിത്രത്തിൽ ഇന്റലിജെന്റ് ആക്ഷൻ രംഗങ്ങള്‍ക്ക് പ്രധാന്യം ഉണ്ട്. ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും മർമ മനിതൻ.

ഒരു വർഷമായി സംവിധായകൻ ഈ ചിത്രത്തിന്റെ തിരക്കഥാപ്രവർത്തനങ്ങളിലായിരുന്നു. വിക്രത്തിലെ പ്രതിഫലം കൂടാതെ 25 കോടിയിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.