നടന്‍ വിനു ചക്രവര്‍ത്തി ഗുരുതരാവസ്ഥയില്‍

മലയാളസിനിമയില്‍ ഗൗണ്ടര്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ വിനു ചക്രവര്‍ത്തി ഗുരുതരാവസ്ഥയില്‍. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ അദ്ദേഹത്തെ ആശുപത്രിയിലാക്കുകയായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും ഷുഗറുമാണ് ആരോഗ്യസ്ഥിതി വഷളാകാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കോമ അവസ്ഥയിലാണ് അദ്ദേഹമെന്നും ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വ്യകതമാക്കിയിട്ടുണ്ട്. തമിഴകത്തെ പഴയകാലനടന്മാരില്‍ പ്രമുഖനായ അദ്ദേഹം പലഭാഷകളിലായി ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ ശബ്ദമായിരുന്നു മറ്റുനടന്മാരില്‍ നിന്നും വ്യത്യസ്തമാക്കി ഒരു പ്രധാനഘടകം. നാടൻ പെണ്ണും നാട്ടുപ്രമാണിയും , ലേലം, രുദ്രാക്ഷം, കമ്പോളം, മേലേപ്പറമ്പിൽ ആൺ‌വീട്, സംസാരം ആരോഗ്യത്തിന് ഹാനികരം എന്നിവയാണ് അദ്ദേഹം അഭിനയിച്ച മലയാള ചിത്രങ്ങള്‍.