ആ സെല്‍ഫി രജനിയുടേതല്ല !

രജനീകാന്ത് സെല്‍ഫി എന്ന പേരില്‍ തരംഗമായ ജോക്കറിന്‍റെ മുഖവുമായി നില്‍ക്കുന്ന ആള്‍ രജനീകാന്ത് അല്ല. ടെലിവിഷന്‍ താരമായ ആനന്ദ് ആണ് കക്ഷി.

രജനിയുടെ കബലിസെല്‍ഫി എന്ന പേരിലാണ് ഈ ചിത്രം ഓണ്‍ലൈനി‍ല്‍ തരംഗമായി മാറിയത്. സോഷ്യല്‍മീഡിയയിലും മറ്റും ചിത്രം വൈറലായി മാറി. ആരാധകരുടെ സംശയം കൂടിയതോടെ കബലിയുടെ സംവിധായകനായ രഞ്ജിത് തന്നെ സ്ഥിരീകരണവുമായി എത്തി.

രജനീകാന്ത് അധോലോക നായകനായി എത്തുന്ന ചിത്രമാണ് കബലി. ചിത്രത്തില്‍ ചെന്നൈ മാഫിയ ഡോണ്‍ കബലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്.

ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. രജനിയുടെ മകളുടെ വേഷത്തില്‍ ധന്‍സിക എത്തും.

സെപ്തംബര്‍ 17ന് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം മൈലാപൂരിലും മലേഷ്യയിലുമായാണ് ചിത്രീകരിക്കുന്നത്. പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബലി എന്ന ചിത്രം രജനിയുടെ 159ാം സിനിമ കൂടിയാണ്. സന്തോഷ് നാരയണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.