വിസാരണൈ; ഇന്ത്യയുടെ ഓസ്കർ എൻട്രി

ഓസ്‌കാര്‍ നോമിനേഷനിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം വിസാരണൈ തിരഞ്ഞെടുത്തു. ഓസ്കറിൽ വിദേശഭാഷ വിഭാഗത്തിലേക്കാണ് വിസാരണൈ മത്സരിക്കുക. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

സംവിധായകന്‍ കേതന്‍ മേത്ത അധ്യക്ഷനായ ജൂറിയാണ് 29 സിനിമകളിൽ നിന്ന് വിസാരണൈയെ തിരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് സംവിധായകന്‍ ഹരികുമാര്‍ ജൂറിയിലുണ്ടായിരുന്നു. ഡോ.ബിജു സംവിധാനം കാട് പൂക്കുന്ന നേരം ആയിരുന്ന മലയാളത്തില്‍ നിന്നുള്ള ഏക ചിത്രം.

2017 ഫെബ്രുവരി 27നാണ് ലോസ് ആഞ്ചല്‍സില്‍ 89ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം. വെട്രിമാരനും ധനുഷും ചേര്‍ന്നാണ് വിസാരണൈ നിര്‍മിച്ചിരിക്കുന്നത്. വെനീസ് ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഏക തമിഴ്ചിത്രമായിരുന്നു വിസാരണൈ.

പോലീസ് സ്‌റ്റേഷനിലും നീതിപീഠത്തിലുമായി യഥാര്‍ഥ ജീവിതത്തില്‍ നടന്നുവരുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ സിനിമ ഒരുക്കിയത്. എം. ചന്ദ്രകുമാര്‍ അഥവാ ഓട്ടോ ചന്ദ്രന്‍ എന്ന ആൾ എഴുതിയ ലോക്കപ് എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. ആന്ധ്രയിലെ ഗുണ്ടൂരില്‍ 13 ദിവസം പോലീസിന്റെ ക്രൂരപീഢനത്തിന് ഇരയായിട്ടും തന്റെ നിരപരാധിത്വത്തില്‍ ഉറച്ചുനിന്ന ഓട്ടോ ചന്ദ്രനാണ് വിസാരണൈയ്ക്ക് പ്രചോദനമായത്.

ആട്ടക്കത്തി ഫെയിം ദിനേഷ്, അനന്ദി, സമുദ്രക്കനി, ആടുകളം മുരുകദോസ്, മിഷ ഘോഷല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങളെ അവതരിപ്പിച്ചത