മാതൃദിനത്തില്‍ മാതൃകയായി വിശാലും സഹോദരിയും ലോകമാതൃദിനത്തില്‍ എല്ലാവരും സ്വന്തം അമ്മയുടെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവച്ചപ്പോള്‍ ഇവര്‍ക്കെല്ലാം ഒരു പ്രചോദവും മാതൃകയും ആയി മാറുകയാണ് വിശാലും സഹോദരി ഐശ്വര്യയും.
മാതൃദിനമായ ഇന്നലെ വൃദ്ധസദനത്തില്‍ കഴിയുന്ന 200 അമ്മമാര്‍ക്ക് ഭക്ഷണവും സമ്മാനങ്ങളും നല്‍കി വിശാലും സഹോദരിയും അവരുടെ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നു. കില്‍പോക് പള്ളിയുടെ വൃദ്ധസദനത്തിലാണ് വിശാലും സഹോദരി ഐശ്വര്യയും മാതൃദിനത്തില്‍ എത്തിയത്. മക്കള്‍ അനാഥരനാക്കിയ ആ വൃദ്ധര്‍ക്ക് നടന്റെ വരവ് ആശ്വാസവും ഒപ്പം അത്ഭുതവുമായി.