നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകൾക്ക് മുൻപിൽ കാലിടറരുതേ; ലക്ഷ്മിക്കായി ഈ പ്രാർഥന

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറുമൊത്തുള്ള സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഓർമകൾ പങ്കുവെക്കുകയാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ. ബാലഭാസ്കറിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ചിലർക്കെങ്കിലും. ബാലഭാസ്കറുമായുള്ള സൗഹൃദം പങ്കുവെക്കുകയാണു ടെലിവിഷൻ മുൻ അവതാരകയും എഴുത്തുകാരിയുമായ ആൻ പാലി. 

വിശ്വസിക്കാൻ പ്രയാസമുള്ള വിട പറയലാണിത്‌, പക്ഷെ ഇപ്പോൾ മനസ്സിൽ ബാക്കി നിൽക്കുന്നത് ലക്ഷ്മിയാണ്, അവൾക്ക് ധൈര്യവും, ആരോഗ്യവുമുണ്ടാവണമേയെന്നാണ്, വരും കാലങ്ങളിൽ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകൾക്ക് മുൻപിൽ ലക്ഷ്മിക്ക് കാലിടറരുതേ എന്ന് മാത്രമാണു പ്രാർഥന എന്നും ആൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ആൻ പാലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ: '2001 ൽ തുടങ്ങിയ കൈരളി കാലത്തിലെ ഓർമ്മകളിൽ ബാലു ഉണ്ട്,ഫ്ളോറിലും, ഇവന്റസിലുമൊക്കെ വിസ്മയം തീർക്കുന്ന മാന്ത്രികൻ !

വിശ്വസിക്കാൻ പ്രയാസമുള്ള വിട പറയലാണിത്‌, പക്ഷെ ഇപ്പോൾ മനസ്സിൽ ബാക്കി നിൽക്കുന്നത് ലക്ഷ്മിയാണ്, അവൾക്ക് ധൈര്യവും, ആരോഗ്യവുമുണ്ടാവണമേയെന്നാണ്, വരും കാലങ്ങളിൽ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകൾക്ക് മുൻപിൽ ലക്ഷ്മിക്ക് കാലിടറരുതേ എന്ന് മാത്രം പ്രാർത്ഥന !(ഒരഭ്യർത്ഥന കൂടി, ഇനിയെങ്കിലും ആ കുഞ്ഞു മാലാഖയുടെ മുഖം വാളിൽ പതിപ്പിക്കുന്നതും, share ചെയ്യുന്നതും ഒഴിവാക്കൂ, ഓരോ തവണയും ആ ചിരിയിലൂടെ കണ്ണുകളോടുമ്പോൾ ശ്വാസം നിലച്ചുപോവുന്ന കുറേ മനുഷ്യർ കൂടിയുണ്ട് ഇവിടെ)'