ഷാൻ ഓർക്കുന്നു, ഡാഡി എന്ന സുന്ദരഗാനം

ഷാൻ ജോൺസൺ

സംഗീത സംവിധാനത്തിലും പശ്ചാത്തല സംഗീതത്തിലും മലയാളികൾക്ക് ഓർത്തുവയ്ക്കാൻ ഒരുപിടി നല്ല പാട്ടോർമകൾ സമ്മാനി ച്ചാണ് ജോൺസൺ മാഷ് കടന്നുപോയത്. മാഷിന്റെപാത പിന്തുടർന്നു മകൾ ഷാൻ ജോൺസണും സംഗീത സംവിധാനത്തിൽ സജീവമാകു കയാണ്. ചെന്നെയിലെ ജോലിയോടൊപ്പം സൗണ്ട് ബൾബ് എന്ന മ്യൂസിക് ബാൻഡും ഒപ്പം കൊണ്ടുപോകുന്ന ഷാൻ സംഗീതസംവിധാന ത്തിലെ അരങ്ങേറ്റം, ജോൺസൺ മാഷിന്റെ ഓർമകൾ എന്നിവ മനോരമ ഓൺലൈൻ വായനക്കാർക്കായി പങ്കിടുന്നു...

∙ സംഗീതസംവിധാനത്തിലേക്ക് എത്തിയതെങ്ങനെ?

ഡാഡി തുടങ്ങിയ പ്രോജക്ട് ആണ് ‘ഹിസ് നെയിം ഈസ് ജോൺ. അതിലൊരു പാട്ടിന് ഏതാനും വരികളും ഡാഡി ചെയ്തിരുന്നു. ആ പാട്ടും വേറെ നാലുപാട്ടുകളും ‘ഹിസ് നെയിം ഈസ് ജോണിനു വേണ്ടി ചെയ്യാൻ സാധിച്ചു. അതോടൊപ്പം ഡിവോഷണൽ ആൽബങ്ങളും ചെയ്യുന്നുണ്ട്. ‘ഹിസ് നെയിം ഈസ് ജോണിന്റെ റെക്കോർഡിങ്് കഴിഞ്ഞു, ഓഡിയോ ലോഞ്ച് ഈ വർഷമുണ്ടാകും. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ.

∙ ജോൺസൺ മാഷ് തുടങ്ങിവച്ച പ്രോജക്ട് ഏറ്റെടുത്തു തുടർന്നപ്പോളുളള അനുഭവം?

സംഗീത സംവിധാനം ചെയ്യുമെന്ന പദ്ധതിയൊന്നുമില്ലായിരുന്നു, ചെയ്യാൻ പറ്റുമെന്ന ഉറപ്പും എനിക്ക് ഉണ്ടായിരുന്നില്ല. ടീമിൽ എല്ലാവരും നിർബന്ധിച്ചതുകൊണ്ട് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ തുടങ്ങിയപ്പോൾ എന്റെ കഴിവിന്റെ പരമാവധി ചെയ്യണമെന്ന് ഉറപ്പാക്കി യിരുന്നു. ആ പ്രോജക്ടിലുടനീളം എനിക്ക് ഡാഡി കൂടെയുണ്ടൊ ന്നൊരു ഫീലിങ് ഉണ്ടായിരുന്നു. പിന്നെയെല്ലാം ദൈവനിശ്ചയം.

∙ ജോൺസൺ മാഷ് പൂർത്തിയാക്കാതെ പോയ ആ പാട്ട്?

പ്രോജക്ട് തുടങ്ങിയപ്പോൾ ഞാൻ പ്രൊഡ്യൂസറോടു ആവശ്യപ്പെട്ടിരുന്നു ഡാഡിയുടെ പാട്ട് പൂർത്തിയാക്കാനനുവദിക്കാമോയെന്ന്. അവർ സമ്മതം മൂളി. എല്ലാവരും പ്രോൽസാഹിപ്പിച്ചു. ആ പാട്ടിന്റെ വരികൾ കേട്ടിട്ട് എല്ലാവരും പറഞ്ഞു ജോൺസൺ മാഷ് തkന്നിട്ട് പോയതാണ് എന്ന്. ആ വരികൾ ഇത്തരത്തിലായിരുന്നു - ‘‘ആടുവാൻ താളം തന്നേപോ.. പാടൻ ഒരീണം തന്നേ പോ.... ആ പാട്ട് പൂർത്തിയാക്കുവാൻ കഴിഞ്ഞത് ഡാഡിയുടെ അനുഗ്രഹമായിയാണ് ഞാൻ കരുതുന്നത്.

∙ ‘ഹിസ് നെയിം ഈസ് ജോൺ പൂർത്തിയാക്കിപ്പോൾ അന്ന് ജോൺസൺ മാഷിന്റെ കൂടെയുണ്ടായിരുന്നവരുടെ പ്രതികരണം?

ഒഎൻവി. അങ്കിൾ ആയിരുന്നു വരികൾ എഴുതിയിരുന്നത്. ആ ചിത്രത്തിലേക്കുള്ള ബാക്കി പാട്ടുകൾ എഴുതുമ്പോൾ ആദ്ദേഹം എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്ന് പറഞ്ഞ് ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. ഗായിക കെ.എസ്. ചിത്രയും ഏറെ പ്രോത്സാഹിപ്പിച്ചു. ആ പാട്ട് പാടിയത് ചിത്രാന്റിയും ചന്ദ്രലേഖ ചേച്ചിയും ഒരുമിച്ചായിരുന്നു.

∙ ജോൺസൺ മാഷിന്റെ മകൾ എന്ന നിലയിൽ സംഗീത മേഖലയിലേക്ക് കടക്കുമ്പോൾ നേരിട്ടുന്ന വെല്ലുവിളികൾ?

ജോൺസൺ മാഷിന്റെ മകൾ എന്നൊരു സമ്മർദം ഇല്ല എന്നു പറയാൻ സാധിക്കില്ല. ഡാഡി കൂടെയുള്ളൊരു ഫീലിങ്, പിന്നെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന ഉറപ്പ് എനിക്കുണ്ട് . ദൈവാനുഗ്രഹവും കുടുംബത്തിന്റെ പിന്തുണയുമെല്ലാം സഹായിച്ചു.

∙ സംഗീത സംവിധാനത്തിൽ എന്തെങ്കിലും പ്രത്യേക രീതി അവലംബിക്കുന്നുണ്ടോ?

ലൈവായിട്ടുള്ള ഇൻസ്ട്രമെന്റുകൾ ഉപയോഗിക്കുന്നതിനോടാണ് എനിക്ക് താൽപര്യം

∙ പ്രിയപ്പെട്ട സംഗീതോപകരണം?

വയലിൻ, ഗിറ്റാർ എന്നിവ പ്രിയപ്പെട്ടതാണ്. പക്ഷേ വയലിൻ ഉപയോഗിക്കാനറിയില്ല. ഡാഡി എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുമായിരുന്നു. ഞാൻ പിയാനോ പഠിക്കുന്നുണ്ട്.

∙ ചലച്ചിത്ര മേഖലയിൽ ഇപ്പോൾ മക്കൾ തരംഗമാണ്. എന്താണ് പറയാനുള്ളത്?

ടാലന്റ് ഉണ്ടെങ്കിൽ കടന്നുവരുന്നതിൽ തെറ്റില്ലെന്നാണ് ഞാൻ കരുതുന്നത്. കുട്ടികളായിരിക്കുുമ്പോൾ അബോധമനസിൽ ഉണ്ടാകുന്ന ടാലന്റിനെ ഹാർഡ് വർക്കിലൂടെ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കണം. ന്യൂജനറേഷൻ ചിത്രം ‘തിരയുടെ പശ്ചാത്തല സംഗീതത്തിനായി ഹിന്ദിയിൽ ഏതാനും വരികൾ ചെയ്യാൻ സാധിച്ചത് വളരെ അഭിമാനത്തോടെയാണ് ഞാൻ കാണുന്നത്. വിനീത് ശ്രീനിവാസനും ഇൗ ‘മക്കൾ ക്യാറ്റഗറി ആണല്ലോ!

∙ ഗാനരചനയിൽ താൽപര്യമില്ലേ?

ചെന്നൈയിൽ ഞങ്ങൾക്ക് സൗണ്ട് ബൾബ് എന്നു പേരിൽ ഒരു ബാൻഡ് ഉണ്ട്. സൗണ്ട് ബൾബിന് വേണ്ടി പാട്ടുകൾ എഴുതാറുണ്ട്. ആദ്യമായി എഴുതിയത് ഹിന്ദിയിലാണ്. ഖാമോഷി എന്നു തുടങ്ങുന്ന ഗാനം. ഡാഡിക്ക് ട്രിബ്യൂട്ടായി നാട്ടിൽ ഒരു പ്രോഗ്രാം നടത്താനുള്ള പദ്ധതികളിലാണ് സൗണ്ട് ബൾബ് ഇപ്പോൾ.

∙ ഗായിക, സംഗീത സംവിധായിക - ആരായി അറിയപ്പെടാനാണ് ആഗ്രഹം?

സംഗീത സംവിധായിക ആണ് ഞാൻ പ്രിഫർ ചെയ്യുന്നത്. കാരണം മലയാളത്തിൽ പാടാൻ എനിക്ക് ചെറിയ ഒരു ധൈര്യക്കുറവുണ്ട്. വെസ്റ്റേൺ തമിഴ്, ഹിന്ദി പോലെ അത്ര എളുപ്പമല്ല മലയാളം.

∙ ജോൺസൺ മാഷന്റെ പാട്ടുകളിൽ പ്രിയപ്പെട്ടത്?

ഡാഡിയുടെ ഒരുപാട് പാട്ടുകൾ എനിക്കിഷ്ടമാണ്. പെട്ടന്ന് ചോദിക്കുമ്പോൾ ഓർമ്മയിലെത്തുന്നത് ‘‘കണ്ണീർപൂവിന്റെ....., ‘നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, ‘ഞാൻ ഗന്ധർവൻ സിനിമകളിലെ ഗാനങ്ങൾ...

∙ ജോൺസൺ മാഷ് എന്ന സംഗീത സംവിധായകൻ വീട്ടിൽ എങ്ങനെയായിരുന്നു?

എത്ര തിരക്കിനിടയിലും ഡാഡി വീട്ടിൽ ഓടിയെത്തുമായിരുന്നു. അതുകൊണ്ട് തിരക്ക് മൂലം ഡാഡിയെ കാണാതിരുന്ന അവസരങ്ങൾ വളരെ കുറവാണ്. ഡാഡിയുടെ ഞായാറാഴ്ചകൾ വീടിന് വേണ്ടി മാത്രമുള്ളതായിരുന്നു. എത്ര തിരക്കുണ്ടെങ്കിലും വർഷത്തിലൊരിക്കൽ ഹോളി ഡേ പ്ലാനുകൾ ഉണ്ടാക്കാൻ ഡാഡി മറന്നിരുന്നില്ല.

∙ മകൾ സംഗീത മേഖലയിലേക്ക് കടന്നുവരണമെന്ന് ജോൺസൺ മാഷിന് നിർബന്ധമുണ്ടായിരുന്നോ?

ഇല്ല. സംഗീതം പഠിപ്പിച്ചിരുന്നവെങ്കിലും ഒരിക്കലും സംഗീത മേഖലയിൽ ജോലിചെയ്യണമെന്ന് ഡാഡി നിർബന്ധിച്ചിട്ടില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് എനിക്കു നൃത്തത്തോടായിരുന്നു താൽപര്യം. ഒരിക്കലും ഡാഡി അതിനെ കുറ്റം പറഞ്ഞിട്ടില്ല. ഡാഡി വýഴി കാണിച്ച് തരും, പക്ഷേ ഒരിക്കലും നിർബന്ധിച്ചിട്ടില്ല ആ വഴി തന്നെ ഫോളോ ചെയ്യണമെന്ന്.

∙ ജോൺസൺ മാഷിന്റെ ശൈലി?

ഡാഡി ഒരിക്കലും ഏതെങ്കിലും ഒരു ശൈലി വേണമെന്ന് നിർബന്ധമുള്ള ഒരാളായിരുന്നില്ല. എന്തിലും പരീക്ഷണങ്ങൾ നടത്താൻ ഡാഡി ശ്രദ്ധിച്ചിരുന്നു. ഡാഡിക്ക് ദൈവത്തിന്റെ അനുഗ്രഹമായി കിട്ടിയതായിരുന്നു സംഗീതം. ആരും ശീലിപ്പിച്ച രീതികളായിരുന്നില്ല അദ്ദേഹത്തിന്റേത്. കേൾക്കുന്ന ആൾക്ക് മനസറിഞ്ഞ് ആസ്വദിക്കാൻ കഴിയണമെന്ന ആഗ്രഹമായിരുന്നു ഓരോ പാട്ടും ചെയ്യുമ്പോഴും ഡാഡിക്ക് ഉണ്ടായിരുന്നത്.

∙ കാര്യങ്ങൾ തുറന്നുപറയുന്ന പ്രകൃതമായിരുന്നു ജോൺസൺ മാഷിന് എന്നു കേട്ടിട്ടുണ്ട്..

വിചാരിക്കുന്നത് എന്തെന്ന് വിശദമാകുന്ന ഡാഡിയുടെ ശൈലിയിൽ എനിക്ക് ഒരുപാടു അഭിമാനമുണ്ട്. കാരണം വളരെക്കുറച്ച് പേർ മാത്രമേ അത്തരത്തിൽ ഉണ്ടാവൂ. ഇരട്ടമുഖം ഉള്ള ഏറെ ആളുകൾ ഈ മേഖലയിലുണ്ട്. ആരേയും വേദനിപ്പിക്കണമെന്ന രീതി അദ്ദേഹത്തിനില്ലായിരുന്നു പക്ഷേ ചെയ്യുന്നതിനോട് ആത്മാർഥത പുലർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

∙ പശ്ചാത്തല സംഗീതത്തിന് സിനിമയിൽ വ്യക്തമായ സ്ഥാനമുണ്ടെന്ന് തെളിയിച്ച ആളാണ് ജോൺസൺ മാഷ്. മാഷ് ചെയ്ത പശ്ചാത്തല സംഗീതത്തിൽ ഷാനിന് ഏറ്റവും പ്രിയപ്പെട്ടത്?

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് വീണ, തബല ഇവയുപയോഗിച്ചിരുന്നു. ഇത് നാഗവല്ലിക്ക് ഒരു ഹൊറർ മുഖം നൽകുന്നതിൽ സഹായിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ പശ്ചാത്തല സംഗീതത്തിന് ആരും ഏറെ പ്രാധാന്യം നൽകിയിരുന്നില്ല പക്ഷേ ഡാഡി പശ്ചാത്തല സംഗീതത്തിൽ ഏറെ പരീക്ഷണങ്ങൾ നടത്തി. അവയെല്ലാം തന്നെ വിജയമായെന്നാണ് എനിക്ക് തോന്നുന്നത്. ഡാഡിയുടെ പശ്ചാത്തല സംഗീതത്തിൽ പലതും എവർലാസ്റ്റിങ് ആണ്.

∙ ജോൺസൺ മാഷിന് കിട്ടിയ അംഗീകാരങ്ങളെക്കുറിച്ച്?

ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ട രീതിയിലുള്ള അംഗീകാരം ലഭിച്ചോയെന്നു എനിക്ക് സംശയമുണ്ട്.ഡാഡിയുടെ മരണശേഷം ഒരുപാടുപേർ വിളിക്കുകയും പറയുകയും ചെയ്യുന്നതു കേട്ടപ്പോൾ എനിക്ക് തോന്നിയതാണിത്. അർഹതയുണ്ടെന്ന് പറഞ്ഞ് ഒരു അവാർഡിന് വേണ്ടി വാദിക്കാൻ ഡാഡി തയാറല്ലായിരുന്നു. ഡാഡി എന്നുമെനിക്കൊരു ഹീറോ തന്നെയാണ്.