Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറസ്സായി മാളവിക: തെലുങ്ക് ഗാനം പുറത്ത്

malvika-sharma-song

രവി തേജ നായകനാകുന്ന നെലാ ടിക്കറ്റ് എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. മോഡലായ മാളവിക ശർമ നായികയായെത്തുന്ന ചിത്രത്തിലെ ‘ബിജിലി’ എന്ന ഗാനം ശ്രദ്ധിക്കപ്പെടുന്നതും താരത്തിന്റെ ഗ്ലാമർ പ്രദർശനത്തിലൂടെയാണ്. 

ശക്തികാന്ത് കാർത്തിക്ക് ഇൗണം കൊടുത്തിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ചൈതന്യ പിംഗലിയാണ്. പൃഥ്വി ചന്ദ്രയും ജനനി സഞ്ജീവിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ മാളവിക ഇതേ ഗാനത്തിനായി ചുവടു വച്ചത് വലിയ വാർത്തയായിരുന്നു. മെയ് 25–ന് ചിത്രം തീയറ്ററുകളിലെത്തും.