‘എന്നാ ഉണ്ട് ?’ ഇതാ ഒരു തകർപ്പൻ കോട്ടയം പാട്ട്

കോട്ടയത്തിന്റെ ജീവനും ആത്മാവും ഉൾക്കൊണ്ട പാട്ട്. ‘എന്നാ ഉണ്ട്’ എന്ന ഇൗ അടിപൊളി പാട്ടിൽ സർവോപരി കോട്ടയം മയമാണ്. കോട്ടയത്തെ സ്നേഹിക്കുന്നവർക്കാണ് പാട്ട് സമർപ്പിച്ചിരിക്കുന്നത്.

ഒരു കുട്ടിയുടെ ശബ്ദത്തിലാണ് പാട്ട് ആരംഭിക്കുന്നത്. യോനാച്ചൻ, ഡിവിൻ, ലിയോ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കോട്ടയത്തെ വിവിധ സ്ഥലങ്ങളുടെ പേരും പ്രത്യേകതകളും കോർത്തിണക്കിയ വരികൾ രചിച്ചിരിക്കുന്നത് ഇൗ പാട്ടിന്റെ സംവിധായകനായ ജസ്റ്റിൻ ജോസഫ് ആണ്. രാജേഷ് എച്ച്. നായരാണ് സംഗീതം പകർന്നിരിക്കുന്നത്. കോട്ടയത്തെ വിവിധ ദൃശ്യങ്ങളും ഗാനരംഗങ്ങളിൽ വരുന്നുണ്ട്. 

കോട്ടയംകാരുടെ സ്വന്തം റബ്ബർ, കുമരകം, കാഞ്ഞിരപ്പള്ളി അങ്ങനെ ഇൗ നാടുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന പലതിനെയും ഇൗ ഗാനത്തിൽ ഒന്നിച്ച് അവതരിപ്പിച്ചിരിക്കുന്നു. കാഴ്ചയ്ക്കും കേൾവിക്കും ഇമ്പകരമായ ഗാനം ഇതിനോടകം വലിയ ശ്രദ്ധയാണ് നേടിയരിക്കുന്നത്.