റിലീസ് ചെയ്ത അന്ന് മുതൽ ആരാധകർ ഏറ്റെടുത്തതാണ് എടക്കാട് ബെറ്റാലിയനിലെ ‘നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ...’എന്ന ഗാനം. ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വിഡിയോ ഗാനം കൂടി വന്നതോടെ ആരാധകരുടെ എണ്ണവും കൂടി. ഇതുവരെ പത്ത് ലക്ഷത്തിലധികം പേരാണ് യൂട്യൂബിൽ ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലീസ് ചെയ്ത അന്ന് മുതൽ ആരാധകർ ഏറ്റെടുത്തതാണ് എടക്കാട് ബെറ്റാലിയനിലെ ‘നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ...’എന്ന ഗാനം. ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വിഡിയോ ഗാനം കൂടി വന്നതോടെ ആരാധകരുടെ എണ്ണവും കൂടി. ഇതുവരെ പത്ത് ലക്ഷത്തിലധികം പേരാണ് യൂട്യൂബിൽ ഗാനം കണ്ടത്. ഹരിനാരായണൻ രചിച്ച വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് കൈലാസ് മേനോൻ ആണ്. ലഡാക്കിലെ മഞ്ഞുമലകളിലാണ് ഗാനം ചിത്രീകരിച്ചത്. ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 

ADVERTISEMENT

ടോവിനോ സംയുക്ത ജോഡിയുടെ പ്രണയ രംഗങ്ങൾ ആണ് ഗാനത്തിന്റെ ഹൈലൈറ്റ്. കെ.എസ് ഹരിശങ്കറും നിത്യ മാമ്മനും ചേർന്നാണ് ഗാനം ആലപിച്ചത്. ഇരുവരുടെയും ആലാപനശൈലിയെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. നിത്യ ആദ്യമായി പാടുന്ന ചലച്ചിത്രഗാനമാണിത് എന്നതും ശ്രദ്ധേയമാണ്. തീവണ്ടി എന്ന ചിത്രത്തിലെ ‘ജീവാംശമായ്...’എന്ന ഗാനം ആരാധകശ്രദ്ധ നേടിയിരുന്നു. അതിന്റെ അരങ്ങിലും അണിയറയിലും ഉണ്ടായിരുന്ന ടൊവീനോ, സംയുക്ത മേനോൻ, കൈലാസ് മേനോൻ, ഹരിശങ്കർ എന്ന കൂട്ടുകെട്ടാണ് എടക്കാട് ബെറ്റാലിയനിലെ ഈ ഗാനത്തിന്റെ വിജയത്തിനു പിന്നിലുമുള്ളത്.

ADVERTISEMENT

ചിത്രത്തിൽ പട്ടാളക്കാരനായിട്ടാണ് ടൊവിനോ വേഷമിടുന്നത്. നവാഗതനായ സ്വപ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പി. ബാലചന്ദ്രൻ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമ്മൻ എന്നിങ്ങനെ മൂന്ന് പേർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.