റസൂൽ പൂക്കുട്ടിക് ഗോൾഡൻ റീൽ പുരസ്‌കാരം

റസൂൽ പൂക്കുട്ടി

ഇന്ത്യാസ് േഡാട്ടർ എന്ന ഡോക്യുമെന്ററിയിലെ ശബ്ദ മിശ്രണത്തിനു റസൂൽ പൂക്കുട്ടിക്ക് ഗോൾഡൻ റീൽ പുരസ്‌കാരം. 63ാമത് ഗോൾഡൻ റീൽ പുരസ്കാരമാണിത്. ഗോൾഡൻ റീൽ നേടുന്ന ആദ്യ ഏഷ്യാക്കാരനും പൂക്കുട്ടി തന്നെ. ഡൽഹിയിൽ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഡോക്യുമെന്ററി ഇന്ത്യാസ് ഡോട്ടറിലെ ശബ്ദമൊരുക്കിയതിനാണ് റസൂൽ പൂക്കുട്ടി പുരസ്‌കാരം നേടിയത്. ബ്രിട്ടീഷ്‌ സംവിധായിക ലെസ്ലി ഉട്‌വിൻ ബിബിസിക്ക് വേണ്ടി ഒരുക്കിയ ഈ ഡോക്യുമെന്ററി ഇന്ത്യയിൽ ബാൻ ചെയ്തിരുന്നു.

ഇന്ത്യാസ് ഡോട്ടർ , അൺഫ്രീഡം എന്നീ ചിത്രങ്ങളാണ് പൂക്കുട്ടിക്കു നാമനിർദ്ദേശ പട്ടികയിൽ ഇടം നല്‍കിയത്. ശബ്ദങ്ങളുടെ ലോകത്ത് വിസ്മയമൊരുക്കുന്നവർക്ക് അമേരിക്കയിലെ മോഷൻ പിക്ചേഴ്സ് സൗണ്ട് എഡിറ്റേഴ്സ് നൽകുന്ന അംഗീകാരമാണ് ഗോൽഡൻ റീൽ. 2009 ൽ പൂക്കുട്ടിക്കു സ്ലം ഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലൂടെ ഓസ്കാർ പുരസ്കാരവും ലഭിച്ചിരുന്നു.