ദ എക്‌സ് മെൻസിൽ അഭിനയിക്കാൻ ടെയ്‌ലർ സ്വിഫ്റ്റ്

ഹോളീവുഡും പോപ്പ് താരങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. നിരവധി പോപ്പ് താരങ്ങളാണ് ഹോളീവുഡ് സിനിമകളിലൂടെ അഭിനേതാക്കളായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. റിയാന്ന, ബിയോൺസ്, ടെയ്‌ലർ സ്വിഫ്റ്റ്, കാറ്റി പെറി, ഇഗ്ഗി അസേലിയ തുടങ്ങി നിരവധി താരങ്ങൾ ഹോളീവുഡിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്.

കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീതത്തിലേക്ക് വിജയകരമായി ചുവടുമാറിയ ടെയ്‌ലർ സ്വിഫ്റ്റ് വീണ്ടും അഭിനേതാവുകയാണ്. വാലന്റെൻസ് ഡേ, ദ ലോറക്‌സ്, ദ ഗിവർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ടെയ്‌ലർ ലോകപ്രശസ്ത സയൻസ് ഫിക്ഷൻ സിനിമാസീരിസായ എക്‌സ് മെൻ അപ്പോകാലിപ്‌സിലാണ് അഭിനയിക്കുന്നത്. സ്വിഫ്റ്റ് തന്റെ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റിലൂടെ ആരാധകരെ അറിയിച്ചതാണീ കാര്യം. ചിത്രത്തിൽ താരങ്ങളുടെ കൂടെ നിൽക്കുന്ന ചിത്രവും താരം എഫ്ബിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സ്വിഫ്റ്റിന്റെ ആദ്യ പോപ്പ് ആൽബത്തിലെ ഗാനം ബ്ലാങ്ക് സ്‌പെയ്‌സ് നൂറ് കോടി ആളുകൾ യൂട്യൂബിലൂടെ കണ്ടത്. നൂറ് കോടി മാർക്ക് പിന്നിടുന്ന ലോകത്തെ നാലാമത്തെ വിഡിയോയാണ് ബ്ലാങ്ക് സ്‌പെയ്‌സ്. 2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്‌ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്‌ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്്(2008), സ്പീക്ക് നൗ(2010), റെഡ് (2012), 1989 (2014) എന്നീ ആൽബങ്ങൾ ടെയ്‌ലറുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.