ലേഡി ഗാഗയുടെ വിവാഹത്തിൽ ടോണി ബെന്നറ്റ് പാടും

ലേഡി ഗാഗ, ടോണി ബെന്നറ്റ്

ഹോളീവുഡ് ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് ലേഡി ഗാഗയുടെ. വസ്ത്ര ധാരണത്തിലും, പാട്ടിലും, നിലപാടുകളിലുമെല്ലാം വ്യത്യസ്തത പുലർത്തുന്ന താരത്തിന്റെ വിവാഹം എങ്ങനെ ആയിരിക്കും എന്ന ആകാംഷയിലാണ് ഗാഗയുടെ ആരാധകർ. വിവാഹം എങ്ങനെ ആയിരിക്കും എന്നതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഗാഗയുടെ മിയാമിയിലെ ബംഗ്ലാവിൽ വച്ച് നടക്കുന്ന വിവാഹത്തിൽ ടോണി ബെന്നറ്റിന്റെ പാട്ടുണ്ടാകും. ബെന്നറ്റ് തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണീ കാര്യം. ഗാഗ തന്നെ പാടാൻ ക്ഷണിച്ചെന്നും താൻ തീർച്ചയായും അവരുടെ വിവാഹത്തിൽ പാട്ടുപാടും എന്നുമാണ് ബെന്നറ്റ് അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

ഹോളീവുഡ് നടനും ഏറെ നാളായി ഗാഗയുടെ കാമുകനുമായ ടെയ്ലർ കെന്നിയെയാണ് ഗാഗ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ പ്രണയദിനത്തിലായിരുന്ന ലേഡി ഗാഗയെ കെന്നി പ്രെപ്പോസ് ചെയ്തത്. അന്ന് കെന്നി നൽകിയ ഡയമണ്ട് മോതിരത്തിന്റെ ചിത്രം ഗാഗ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വിവാഹത്തിന്റെ കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടെ ഉണ്ടാകും എന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ലേഡി ഗാഗയും ടോണി ബെന്നറ്റും ചേർന്ന് പുറത്തിറക്കിയ ചീക്ക് ടു ചീക്ക്എന്ന ആൽബത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആൽബത്തിലെ പുറത്തിറങ്ങിയ രണ്ട് സിംഗിളുകളായ എനിതിങ് ഗോസസ്, ഐ ക്യാന്റ് ഗിവ് യു എനിതിങ് ബട്ട് ലവ് എന്നിവയ്്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. 2011 ൽ പുറത്തിറങ്ങിയ ലേഡി ഈസ് എ ട്രാംപ് എന്ന പാട്ടിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ബെന്നറ്റിന്റെ ഡ്യുയറ്റ് 2 എന്ന ആൽബത്തിലെ ലേഡി ഇസ് എ ട്രംപ് ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. 1937 ൽ റിച്ചാർഡ് റോജേഴ്സ്, ലോറൻസ് ഹാർട്ട് എന്നിവർ ചേർന്ന് കംപോസ് ചെയ്ത സംഗീതത്തിലായിരുന്നു ലേഡി ഈസ് എ ട്രെംപ് പുറത്തിറങ്ങിയത്.