‘എന്തു പറഞ്ഞാലും നീ...’ : ചിത്ര

കെ എസ് ചിത്ര

എന്നെ നൊസ്റ്റാൾജിയയിലാഴ്ത്തുന്ന എത്രയോ പാട്ടുകളുണ്ട്. പക്ഷേ ഇപ്പോൾ അക്കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി തോന്നുന്നത് എന്റെ മോളുടെ ഓർമയുണർത്തുന്ന ഒരു ഗാനമാണ്. ‘ അച്ചുവിന്റെ അമ്മയിലെ എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ.. മോൾ നന്ദനയ്ക്ക് ഈ പാട്ട് ഒരുപാടിഷ്ടമായിരുന്നു. മോൾ പറയുമ്പോഴൊക്കെ ഞാനീ പാട്ട് അവളെ പാടിക്കേൾപ്പിക്കുമായിരുന്നു. മോളുടെ ഓർമയാണ് എനിക്കീ ഗാനം.

ചിത്രം: അച്ചുവിന്റെ അമ്മ (2005)

സംഗീതം: ഇളയരാജ

രചന: ഗിരീഷ് പുത്തഞ്ചേരി

പാടിയത്: ചിത്ര

എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ

നിന്നു ചിണുങ്ങാതെ ഒന്നു കൂടെ പോരൂ പൂവേ

മാനത്തേ കൂട്ടിൽ കുഞ്ഞു മൈനയുറങ്ങീല്ലേ

പിന്നെയും നീ എന്റെ നെഞ്ചിൻ ചാരും

ചില്ലിൻ വാതിലിൽ എന്തേ മുട്ടീലാ

എന്നും വെയിൽ നാളം വന്നു കണ്ണിൽ തൊട്ടാലും

നിന്നെ കണി കണ്ടേ മണി മുത്തേ മുത്തണരൂ

തുമ്പ കൊണ്ടു തോണി തുമ്പി കൊണ്ടൊരാന

കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി

വിളിച്ചുണർത്താൻ കൊതിച്ചു വന്നു തൈമണിക്കാറ്റ്

ഇടനെഞ്ചിലെ തൊട്ടിലിലെ താരാട്ടുപാട്ട് (എന്തു പറഞ്ഞാലും നീ)

എന്നും പ്രിയമോടെ ഒന്നു ചൊല്ലി തന്നാലേ ചുണ്ടിൽ

ജപമാകും ഹരിനാമം പൂവണിയൂ

നീ വെടിഞ്ഞ കൂടും കൂടണഞ്ഞ രാവും

ഇന്നും തനിച്ചാവാൻ എന്തേ കുഞ്ഞോളേ

കൊളുത്തി വച്ചൊരു തിരിവിളക്കിന്റെ നേരിയ നാളം

മനസിലുള്ളൊരു നൊമ്പരത്തിൻ കേൾക്കാത്തൊരീണം (എന്തു പറഞ്ഞാലും നീ)

തയ്യാറാക്കിയത്ഃ ശ്രീരേഖ