മുഹമ്മദ് റഫിയ്ക്ക് 90–ാം ജന്മദിനം

മുഹമ്മദ് റാഫി

ഇന്ത്യൻ ചലചിത്ര ലോകത്തെ അനശ്വരഗായകൻ മുഹമ്മദ് റഫിkkക്ക്90–ാം ജന്മദിനം. ആ സ്വരമാധുരി നിശ്ശബ്ദമായിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും റാഫിയുടെ ഗാനങ്ങൾ എന്നും മധുരിക്കുന്ന ഓർമ്മകളാണ്. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന അമൃത്സറിനടുത്തെ കോട്ല സുൽത്താൻ സിങ് എന്ന സ്ഥലത്ത്് 1924 ഡിസംബർ 24 നാണ് റഫിയുടെ ജനനം. ചെറുപ്പത്തിലെ തന്നെ സംഗീതത്തിൽ തൽപരനായിരുന്ന റഫി, ലാഹോറിലേയ്ക്ക് കുടിയേറിയതിന് ശേഷമാണ് സംഗീതം അഭ്യസിക്കാൻ ആരംഭിക്കുന്നത്. ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, ഉസ്താദ് അബ്ദുൾ വാഹിദ് ഖാൻ, പണ്ഡിത് ജീവൻലാൽ മട്ടോ, ഫിറോസ് നിസാമി എന്നിവരിൽ നിന്നുമായി റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. പതിമൂന്നാം വയസിൽ സൈഗാളിനു പകരം ഒരു പൊതുപരിപാടിയിൽ പാട്ടുപാടിക്കൊണ്ടാണ് റഫി തന്റെ സംഗീതജീവിതം ആരംഭിച്ചത്. ലാഹോറിലെ പ്രസിദ്ധ സംഗീത സംവിധായകൻ ശ്യാംസുന്ദറാണ് റഫിയ്ക്ക് ആദ്യമായി സിനിമയിൽ പാടാൻ അവസരം നൽകിയത്. ഗുൽബലോച്ച് എന്ന പഞ്ചാബി ചിത്രത്തിൽ സീനത്ത് ബീഗത്തോടൊപ്പമായിരുന്നു റഫിയുടെ ആദ്യ ഗാനം. 1945 ൽ പുറത്തിറങ്ങിയ ഗോൻ കി ഗോരി എന്ന ബോളീവുഡ് ചിത്രത്തിലൂടെയായിരുന്നു റഫിയുടെ ഹിന്ദി അരങ്ങേറ്റം. പിന്നീട് റാഫിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

സുഹാനി രാത് ഠൽ ചുകി, ന ജാനേ തും കബ് ആവോഗെ (ദുലാരി(1949), നൗഷാദ് – ഷക്കീൽ ബദായുനി)ജാനേ കഹാം മേരാ ജിഗർ ഗയാ ജി, (മിസ്റ്റർ ആൻഡ് മിസിസ് 55 (1955)– ഒ.പി.നയ്യാർ – മജ്രൂ സുൽത്താൻപുരി)ആജാ പഝി അകേലാ ഹെ, (നോ ദോ ഗ്യാരഹ്(1957) – എസ്.ഡി.ബർമൻ – മജ്രൂ സുൽത്താൻപുരി)ഹം ആപ്കി ആംഖോം മേ, (പ്യാസാ(1957) – എസ്. ഡി. ബർമൻ – ഷക്കീൽ ബദായുനി)സർ ജോ തേരാ ചക്രായേ, യേ ദിൽ ഡൂബാ ജായേ, (പ്യാസാ(1957) – എസ്. ഡി. ബർമൻ – ഷക്കീൽ ബദായുനി)അഛാജി മേ ഹാരി, ചലോ മാൻ ജാവോ ന, (കാലാ പാനി(1958) –എസ്. ഡി. ബർമൻ – മജ്രൂ സുൽത്താൻപുരി)ഹം ബേഖുദി മേ തുമേ പുകാരെ, ചലേ ആവോ, (ദോസ്തി(1964) – ലക്ഷ്മികാന്ത്,പ്യാരേലാൽ – മജ്രൂ സുൽത്താൻപുരി)യേ മേരാ പ്രേമ് പത്്ര പഠ്കർ, (സംഗം(1964) – ശങ്കർ,ജയ്കിഷൻ – ഹസ്രത്ത് ജയ്പുരി)പുകാർത്താ ചലാ ഹൂം മേ, (മേരെ സനം(1965) – ഒ.പി.നയ്യാർ – മജ്രൂ സുൽത്താൻപുരി)തേരെ മേരെ സപ്നെ...

(ഗൈഡ്(1965) – എസ്.ഡി.ബർമൻ – ശൈലേന്ദ്ര)ഏക് ഹസീൻ ശാം കോ, (ദുൽഹൻ ഏക് രാത് കി(1966) – മദൻ മോഹൻ – രാജാ മെഹ്ദി അലി ഖാൻ)ബഹാരോം ഫൂൽ ബർസാവോ, മേരാ മെഹ്ബൂബ് ആയാ ഹെ, (സൂരജ് (1966)– ശങ്കർ,ജയ്കിഷൻ – ഹസ്രത്ത് ജയ്പുരി)ആനേ സെ ഉസ്കെ ആയേ ബഹാർ, (അഭിമാൻ (1973) – എസ്.ഡി.ബർമൻ – മജ്രൂ സുൽത്താൻപുരി)ക്യാ ഹുവാ തേരാ വാദാ, (ഹം കിസി സെ കം നഹി(1977) – ആർ.ഡി.ബർമൻ – മജ്രൂ സുൽത്താൻപുരി)തേരി ഗലിയോ മേ ന രഘേംഗേ കദം, ആജ് കെ ബാദ്, (ഹവാസ് – ഉഷാ ഖന്ന – സാവൻ കുമാർ)ഫൂലോം കി റാണി, ബഹാരോം കി മല്ലിക, (ആർസൂ – ശങ്കർ,ജയ്കിഷൻ – ഹസ്രത്ത് ജയ്പുരി)യേ ദേശ് ഹെ വീർ ജവാനോം കാ,(നയാ ദൗർ – ഒ.പി. നയ്യാർ – സാഹിർ ലുധിയാനവി) തുടങ്ങി എത്രയെത്ര ഹിറ്റ് ഗാനങ്ങൾ റഫിയുടെ ശബ്ദത്തിൽ പിറന്നിട്ടുണ്ട്.

മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ഒരു തവണയും ഫിലിം ഫെയർ പുരസ്കാരം ആറ് തവണയും ലഭിച്ചിട്ടുള്ള റഫിയെ 1967 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2001 സ്റ്റാർ ഡസ്റ്റ് മാസിക നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗായകനായി റഫിയെ തിരഞ്ഞെടുത്തു. 1980 ജൂലൈ 31 ന്് തന്റെ 55–ാം വയസിൽ ഹൃദയാഘാതം മുഹമ്മദ് റഫിയെന്ന അതുല്യ പ്രതിഭയുടെ ജീവനെടുമ്പോൾ ഇന്ത്യക്ക് നഷ്ടപ്പെട്ടത് സംഗീത ലോകത്തെ ഒരു മഹാരഥനെയാണ്.