അമ്മപാട്ടിലെ നായികമാർ

അൻപത്തിയെട്ട് വർഷത്തെ സംഗീതസപര്യയിൽ എസ്.ജാനകി പാടിവച്ച ഗാനങ്ങൾക്കു ചുണ്ടനക്കിയ നായികമാർ ഏറെയാണ്. ഇത്രയും നായികമാർക്കു വൈവിദ്ധ്യമാർന്നതും ഇണങ്ങുന്നതുമായ ആലാപനം കാഴ്ച്ചവച്ച മറ്റൊരു ഗായിക നമുക്കുണ്ടെന്ന് തോന്നുന്നില്ല, അതുകൊണ്ടു തന്നെയാണ് എസ്.ജാനകിയെ മഹാഗായികയെന്ന് വിശേഷിപ്പിക്കുന്നത്. ചില ചലച്ചിത്രഗാനങ്ങൾക്കു ചുണ്ടനക്കിയ നായികമാരെയും പാട്ടുകളെയും ഓർമ്മിക്കാനൊരു യാത്ര.. ശാരദയ്ക്കു വേണ്ടിയാണ് എസ്.ജാനകി ഏറ്റവും കൂടുതൽ പാടിയത് പിന്നെ ഷീല, ജയഭാരതി, സീമ, ശോഭന..എന്നിവർക്കായി. എസ്.ജാനകിയുടെ സ്വരത്തിനൊത്ത് ആദ്യം ചുണ്ടനക്കിയ നായിക(മലയാളം) കെ.വി.ശാന്തിയാണ്. 1957, മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്വിൽ.... എന്നതായിരുന്നു ഗാനം. പിന്നീട് പി.സുബ്രഹ്മണ്യത്തിന്റെ സ്നേഹദീപത്തിലെ പാട്ടുകളും ശാന്തിയ്ക്കായി എസ്.ജാനകി തന്നെയാണ് പാടിയത്. മായാവിയിലെ ‘പവിഴ കുന്നിൻ പളുങ്കുമലയിൽ പനിനീർ പൂങ്കുലകൾ..... എന്ന ഗാനവും ശ്രദ്ധേയമാണ്.

തെലുങ്ക്ദേശത്തിൽ നിന്നും വന്ന ശാരദയ്ക്കു എസ്.ജാനകിയുടെ പിന്നണി ഗാനങ്ങൾ നൽകിയത് ഹിറ്റുകളുടെ പെരുമഴ തന്നെയായിരുന്നു. ശാരദയുടെ ദു:ഖഭാവത്തിലുള്ള സീനുകൾ, എസ്.ജാനകിയുടെ ശോകഗാനങ്ങളിലൂടെ മലയാളി എത്രയോ കാതോർത്തു. കാട്ടുതുളസിയിലെ ‘സൂര്യകാന്തി സൂര്യകാന്തി...., രാജമല്ലിയിലെ ‘കർപ്പൂര തേന്മാവിൽ കുടികൊള്ളും മലയണ്ണാനേ..... തുടർന്ന് ശാരദ അഭിനയിച്ച മിക്ക സിനിമയിലെയും ഗാനങ്ങൾ എസ്.ജാനകി തന്നെ പാടി. മഴമുകിലൊളിവർണ്ണൻ....(ആഭിജാത്യം), നിദ്രതൻ നീരാഴി നീന്തികടന്നപ്പോൾ......(പകൽകിനാവ്), മദം പൊട്ടി ചിരിക്കുന്ന മാനം.....(ചിത്രമേള), തങ്കം വേഗമുറങ്ങിയാലായിരം..... (ഉദ്യോഗസ്ഥ), ഈറനുടുത്തും കൊണ്ടബരം ചുറ്റുന്ന.....(ഇരുട്ടിന്റെ ആത്മാവ്), കണ്മണിയേ കണ്മണിയേ.....(കാർത്തിക), അവിടുന്നെൻ ഗാനം കേൾക്കാൻ..(പരീക്ഷ), അകലെ അകലെ നീലാകാശം.....(മിടുമിടുക്കി), മുട്ടി വിളിക്കുന്നു വാതിലിൽ.....(മനസ്വിനി),എന്റെ മകൻ കൃഷ്ണനുണ്ണി......(ഉദയം), കാളിന്ദി തടത്തിലെ രാധാ.....(ഭദ്രദീപം),

കറുത്ത കൈ എന്ന ചിത്രത്തിലെ ‘ഏഴു നിറങ്ങളുമില്ലാതെ എഴുതാൻ തൂലിക..... എന്ന ഗാനത്തിനൊപ്പം ചുണ്ടനക്കിയത് ഷീലയാണ്. ഇതേ ചിത്രത്തിലെ പാലപൂവിൻ പരിമളമേകും കാറ്റേ..... എന്ന മറ്റൊരു ഗാനത്തിനും പിന്നണി എസ്.ജാനകി തന്നെയായിരുന്നു, ഷീല കാറോടിച്ചു പാടുന്നതാണ് സീൻ. അൾത്താരയിലെ (പാതിരാ പൂവൊന്ന് കൺ തുറന്നാൽ.....), ഏതു പൂവ് ചൂടണം..(മുതലാളി), മാനത്ത് വെണ്ണിലാവ് മയങ്ങിയല്ലോ.....(കളിത്തോഴൻ), അക്കര പച്ചയിലെ അഞ്ജനതോണിയിലെ..... (സ്ഥാനാർത്ഥി സാറാമ്മ), ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായി......(തറവാട്ടമ്മ), ചിത്രാ പൗർണ്ണമി രാത്രിയിൽ......(കുടുംബം),

അംബിക: മധുരിക്കും മാതള പഴമാണ് (തങ്കകുടം), ഉണരൂ ഉണരൂ ഉമ്മതരാനുണ്ണി.....(കുടുംബം), അമ്മയെ കളിപ്പിക്കാൻ.....(കുസൃതികുട്ടൻ), ഉണരുണരൂ ഉണ്ണി പൂവേ....., കൊന്ന പൂവേ കിങ്ങിണി പൂവേ.....(അമ്മയെ കാണാൻ)

ജയഭാരതി: ഈയിടെ പെണ്ണിനൊരു ഇടയിളക്കം..(നാടൻ പെണ്ണ്), അലതല്ലും കാറ്റിന്റെ..(ബല്ലാത്ത പഹയൻ), ആയിരം കുന്നുകൾക്കപുറത്ത്..(രഹസ്യം), പ്രപഞ്ച ചേതന വിടരുന്നു.....(കുട്ട്യേടത്തി), മഞ്ഞണിഞ്ഞ മധുമാസ നഭസിൽ.....(നൃത്തശാല), ഇന്നലെ രാവിലൊരു കൈരവമലരിനെ.....(ആറടി മണ്ണിന്റെ ജന്മി), വടക്കിനി തളത്തിലെ വളർത്തു തത്ത..(തച്ചോളി മരുമകൻ ചന്തു),പച്ചമലപനം കുരുവി എന്നെ..(അരകള്ളൻ മുക്കാകള്ളൻ), പുലയനാർ മണിയമ്മ..(പ്രസാദം)

കെ.ആർ.വിജയ: ഓമന തിങ്കൾ കിടാവോ പാടി പാടി ഞാൻ.....(ഇത്തിരി പൂവേ ചുവന്ന പൂവേ), ദേവകുമാരാ ദേവകുമാരാ.....(തിലോത്തമ), വീണേ വീണേ വീണകുഞ്ഞേ.....(ആലോലം), തീരാത്ത ദു:ഖത്തിൽ.....(മാമാങ്കം), ഉത്തമ മഹിളാ മാണിക്യം.....(ആയിരം ജന്മങ്ങൾ), ഭദ്രദീപം കരിന്തിരി കത്തി.....(കൊടുങ്ങലൂരമ്മ),

ശ്രീവിദ്യ: വിശ്വമഹാക്ഷേത്ര സന്നിധിയിൽ....., ഗോപികേ നിൻ വിരൽ..(കാറ്റത്തെ കിളികൂട്), കാലമയൂരമേ നിൻ..(രചന), നിലാവെന്ന പോലെ നീ വന്നു നിന്നു.....(ശ്രീ അയ്യപ്പനും വാവരും)

സുജാത: കള്ളചിരിയാണ് കള്ള ചിരിയാണ്....., മണിമുകിലെ മണിമുകിലെ..(കടത്തുകാരൻ)

വാസന്തി: കേശാദി പാദം തൊഴുന്നേൻ..(പകൽകിനാവ്)

വിധുബാല: മലർകൊടി പോലെ മഞ്ഞിൻ തുടിപോലെ(വിഷുകണി)

ശോഭന: ഓലത്തുമ്പത്തിരുന്നൂയാലാടും ചെല്ലപങ്കിളി(പപ്പായുടെ സ്വന്തം അപ്പൂസ്), ഈ പൊന്നു പൂത്ത കാടുകളിൽ..(കുഞ്ഞാറ്റകിളികൾ), കസ്തൂരി മാൻ കുരുന്നേ..(കാണാമറയത്ത്), യമുനേ നിന്നുടെ നെഞ്ചിൽ നിറയെ.....(യാത്ര), ദീപം മണി ദീപം പൊൻ.....(അവിടുത്തെ പോലെ ഇവിടെയും), അടയ്ക്കാ കുരുവികൾ.....(മീനമാസത്തിലെ സൂര്യൻ), അത്യുന്നതങ്ങളിൽ ആകാശ.....(ആയിരം കണ്ണുകൾ),

ലക്ഷ്മി: ആലാപനം ആലാപനം..(ഗാനം), ഇവിടെ കാറ്റിനു സുഗന്ധം.....(രാഗം), മാണിക്യ ശ്രീകോവിൽ നീയെങ്കിൽ.....(പ്രിയംവദ), ആകാശഗംഗയിൽ വർണ്ണങ്ങളാൽ.....(സിന്ദൂര സ്ന്ധ്യയ്ക്കു മൌനം), കന്നി തെന്നൽ പോലെ നീ .....(ബന്ധം),

മേനക: ഏറ്റുമാനുരമ്പലത്തിൽ എഴുന്നള്ളത്.....(ഓപ്പോൾ), ഹേമന്ദഗീതം സാനന്ദം മൂളും.....(താളം തെറ്റിയ താരാട്ട്), തംബുരു താനേ ശ്രുതി മീട്ടി..(എന്റെ മോഹങ്ങൾ പൂവണിഞ്ഞു), പുലർവാന പൂന്തോപ്പിൽ..(പാവം പൂർണ്ണിമ), സുൽത്താനോ ആരംഭചേലൊത്ത.....(അഹിംസ)

പൂർണ്ണിമ ജയറാം: മിഴിയോരം നനഞ്ഞൊഴുകും.....(ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ), തുമ്പി വാ തുമ്പ കുടത്തിൻ.....(ഓളങ്ങൾ), അമ്പിളികൊമ്പത്തെ പൊന്നൂഞ്ഞാലിൽ.....(കാട്ടിലെ പാട്ട്), കിളിയേ കിളിയേ .....(ആ രാത്രി), പ്രിയനേ ഉയിർ നീയേ.....(പിൻനിലാവ്), രാവിൽ രാഗനിലാവിൽ.....(മഴനിലാവ്), വാലിട്ടെഴുതിയ നീല കടക്കണ്ണിൽ..(ഒന്നാണു നമ്മൾ)

സുമലത: തളിർമുന്തിരി വള്ളി കുടിലിൽ..(ഇസബെല്ല), തേനും വയമ്പും നാവിൽ തൂകും..(തേനും വയമ്പും)

സെറീനാ വഹാബ്: നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ..(ചാമരം), സന്ധ്യേ കണ്ണീരിലെന്തെ സന്ധ്യേ..(മദനോത്സവം)

സീമ: രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ലാ..(അവളുടെ രാവുകൾ), കണ്ണും കണ്ണൂം തമ്മിൽ .....(അങ്ങാടി), കാത്തിരിപ്പൂ കുഞ്ഞരി പൂവ്.....(ആരൂഡം), ജലശംഖു പുഷ്പം ചൂടും....(അഹിംസ),

മാധവി: ഒരു മുറി കണ്ണാടിയിലൊന്നു നോക്കി....(വളർത്തുമൃഗങ്ങൾ)

ജലജ: മർമരം, താളം ശ്രുതിലയ താളം.....(കാര്യം നിസ്സാരം),

ശ്രീദേവി: സ്വപ്നാടനം ഞാൻ തുടരുന്നു.....(തുലാവർഷം), നീലജലാശയത്തിൽ ഹംസങ്ങൾ.....(അംഗീകാരം), പ്രിയതമാ ഇതു മനസിലുണരും.....(ഹായ് സുന്ദരി)

സുകുമാരി: ആഴകടലിന്റെ അങ്ങേക്കരയിലായ്(ചാന്തുപൊട്ട്), താഴമ്പു തൊട്ടിലിൽ താമര.....(മിഴികൾ സാക്ഷി)

ഉർവ്വശി: ആ മുഖം കണ്ട നാൾ ആദ്യമായ്..(യുവജനോത്സവം),

ആനി: ചിച്ചാ ചിച്ചാ എന്നിട്ടും നീ പാടിലല്ലോ.....(മഴയെത്തും മുൻപേ)

രേവതി: കൈകുടന്ന നിറയെ തിരു മധുരം..(മായാമയൂരം)

രാഗിണി: ഓ മൈ ഡാർലിങ്ങ് ഐ ലവ് യു.....(ആറ്റം ബോംബ്)

സുഹാസിനി: ആടി വാ കാറ്റേ പാടി വാ കാറ്റേ..(കൂടെവിടെ), വർണ്ണമാല അണിഞ്ഞു..(ഉണ്ണി വന്ന ദിവസം), സുന്ദരി പൂവിനു നാണം...(എന്റെ ഉപാസന)

കവിയൂർ പൊന്നമ്മ: ഞാനുറങ്ങാൻ പോകും മുൻപായ്..(തൊമ്മന്റെ മക്കൾ)

ശാന്തികൃഷ്ണ: സ്വർണ്ണ മുകിലേ സ്വർണ്ണ മുകിലേ.., ഒരു വട്ടം കൂടിയെൻ ഓർമ്മകൾ..(ചില്ല്), നാമവും രൂപവും നീ മാത്രം.....(ആലവട്ടം)

രാധ: അങ്ങനെയങ്ങനെ എൻ കരൾ കൂട്ടിൽ.....(തൊമ്മന്റെ മക്കൾ)

ബിന്ദുപണിക്കർ: കണ്ണേ കണ്മണി മുത്തേ മുന്തിരി..(മഴമേഘപ്രാവുകൾ)

സുചിത്ര: കാറ്റു തുള്ളി കായലോളം തിരുവാതിര..(കാവടിയാട്ടം)

മധുബാല: ഹേയ് നിലാ കിളി..(എന്നോടിഷ്ടം കൂടാമോ),

അംബിക(പുതിയത്): മെല്ലെ നീ മെല്ലെ വരൂ.....(ധീര), ഒരു മയിnൽപീലിയായ് ഞാൻ.., മടിയിൽ മയങ്ങുന്ന കുളിരോ.. (അണിയാത്ത വളകൾ),

മല്ലിക സുകുമാരൻ: ഉണ്ണി ആരാരിരോ ഉണ്ണി ആരാരിരോ.....(അവളുടെ രാവുകൾ)

ജയപ്രദ: മൗനം പോലും മധുരം.....(സാഗരസംഗമം), എൻ ജീവനേ എങ്ങാണു നീ..(ദേവദൂതൻ)

നന്ദിനി: ശരപൊളിമാല ചാർത്തി.....(ഏപ്രിൽ 19)

സിൽക് സ്മിത: ഞാൻ രജനി തൻ കുസുമം.....(ആട്ടകലാശം)