വൈരമുത്തുവിന് ഇന്ന് 62-ാം പിറന്നാൾ

വൈരമുത്തു

പ്രണയവും, വിരഹവും, വേദനയുമെല്ലാം തന്റെ വരികളിലൂടെ അനശ്വര ഗാനങ്ങളാക്കിമാറ്റിയ കവിപേരരശ് വൈരമുത്തിവിനിന്ന് 62-ാം പിറന്നാൾ. ചിന്ന ചിന്ന ആശൈ, ഒരുവൻ ഒരുവൻ മുതലാളി, ദൈവം തന്ന പൊരുളേ, സറാ സറാ സാറക്കാറ്റ് തുടങ്ങി പുരസ്‌കാര പെരുമ തമിഴിന് സമ്മാനിച്ച നിരവധി ഗാനങ്ങളെഴുതിയ വൈരമുത്തു, രാമസ്വാമി തേവറുടേയും അങ്കമ്മാളിന്റേയും മകനായി 1953 ജൂലൈ 13 നാണ് ജനിച്ചത്.

ചെറുപ്പത്തിലെ തന്നെ കവിതയിൽ തൽപരനായിരുന്ന വൈരമുത്തുവിന്റെ ആദ്യ കവിത അച്ചടിച്ചു വരുന്നത് പച്ചയപ്പാ കോളേജ് സ്റ്റുഡൻസ് ജേണലിലാണ്. 1980 ൽ പുറത്തിറങ്ങിയ നിഴൽകൾ എന്ന തമിഴ് ചിത്രത്തിലെ 'പൊന്മാലൈ പൊഴുതു' എന്ന ഗാനത്തിലൂടെയാണ് വൈരമുത്തു ഗാനരചയിതാവായി അരങ്ങേറ്റം കുറിക്കുന്നത്. ഏകദേശം 6000 ൽ അധികം തമിഴ് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

വൈരമുത്തുവിന്റെ പദവിന്യാസവും ഇളയരാജയുടേയും റഹ്മാൻന്റേയും സംഗീതവും ചേർന്നപ്പോൾ  തമിഴ് സിനിമയ്ക്ക് ലഭിച്ചത് കവിത തുളുമ്പുന്ന അതിമനോഹരമായ ഗാനങ്ങളാണ്. ആറ് ദേശീയ പുരസ്‌കാരങ്ങളാണ് വൈരമുത്തുവിനെ തേടി എത്തിയിട്ടുള്ളത്. ഏറ്റവും അധികം ദേശീയ പുരസ്‌കാരങ്ങൾ നേടിയ ഗാനരചയിതാവും അദ്ദേഹം തന്നെ. ആറ് തവണ തമിഴ്‌നാട് സർക്കാറിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരവും വൈരമുത്തുവിന് ലഭിച്ചിട്ടുണ്ട്. . 'കള്ളിക്കാട്ടു ഇതിഹാസം' എന്ന അദ്ദേഹത്തിന്റെ നോവൽ 2003 ൽ സാഹിത്യ അക്കാദമി പുരസ്‌കാരം നേടുകയുണ്ടായി. 2003 ൽ ഭാരത സർക്കാർ പത്മശ്രീയും 2014 ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. 

വൈരമുത്തുവിന്റെ ഹിറ്റ് ഗാനങ്ങൾ

സത്തം ഇല്ലാതെ (അമർക്കളം)

ഒരുവൻ ഒരുവൻ മുതലാളി (മുത്തു)

ഉയിരേ ഉയിരേ (ഉയിരിലെ കലന്തത്)

ഞാനൊരു സിന്ധ് കാവടി സിന്ധ് (സിന്ധുഭൈരവി)

പുത്തൻ പുതു (തിരുട തുരുട)

കാട്രീൻ മൊഴിയേ ( മൊഴി)

പച്ചൈ നിറമേ പച്ചൈ നിറമേ ( അലൈപായുതേ)

എന്നവളെ അടി എന്നവളെ (കാതലൻ)

ചിന്ന ചിന്ന ആശൈ (റോജ)

പുതുവെള്ളൈ (റോജ)

ഉയിരേ (ബോംബെ)

അന്ത അറബിക്കടലോരം (ബോംബെ)

അൻപേ ശിവം (അൻപേ)

അഞ്ജലി അഞ്ജലി (ഡ്യുവറ്റ്)