വിജയ് യേശുദാസിനിന്ന് 36 വയസ്

ഗാനഗന്ധർവ്വനായ അച്ഛന്റെ വഴിയെ നടന്ന് വിജയ് യേശുദാസ് സംഗീതലോകത്ത് എത്തിയപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്തിന ് മികച്ചൊരു ഗായകനെയാണ് ലഭിച്ചത്. അതിപ്രശ്സതനായ അച്ഛന്റെ പ്രശസ്തനായ മകനായ വിജയ് യേശുദാസിനിന്ന് 36–ാം പിറന്നാൾ.

‍കോലക്കുഴൽ വിളികേട്ടോ...

ഗാനഗന്ധർവ്വൻ യേശുദാസിന്റേയും പ്രഭയുടേയും മൂന്ന് മക്കളിൽ രണ്ടാമനായി 1979 മാർച്ച് 23 നാണ് വിജയ് യേശുദാസ് ജനിക്കുന്നത്. അച്ഛന്റെ പാട്ടുകൾ കേട്ട് വളർന്ന വിജയ് അമേരിക്കയിലെ മിയാമി യുണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ ബിരുദം കരസ്തമാക്കിയിട്ടുണ്ട്.

1987 ൽ പുറത്തിറങ്ങിയ ഇടവഴിയിൽ ഒരു കാലൊച്ച എന്ന ചിത്രത്തിന് വേണ്ടി ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ കരാഗ്രേ വസതേ ലക്ഷ്മീ എന്ന രണ്ട് വരികളാണ് വിജയ് ആദ്യമായി പാടി റിക്കോർഡ് ചെയ്തത്. എട്ടാം വയസിൽ ആദ്യ ഗാനം റിക്കോർഡ് ചെയ്തെങ്കിലും പിന്നീട് പതിമൂന്ന് വർഷങ്ങൾക്ക് ശേഷം വിദ്യാസാഗറിന്റെ സംഗീതത്തിൽ അച്ഛൻ യേശുദാസിന്റേയും ഹരിഹരന്റേയും കൂടെ മിലേനിയം സ്റ്റാർസ് എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ് വിജയ് യേശുദാസ് പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്്.

‍മഴകൊണ്ട് മാത്രം...

തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി ഗാനങ്ങൾ വിജയ് പാടിയിട്ടുണ്ട്. 2001 ൽ പുറത്തിറങ്ങിയ ഫ്രെണ്ട്സ് എന്ന ചിത്രത്തിന് വേണ്ടി ഇളയരാജയുടെ സംഗീതത്തിൽ യുവാൻശങ്കർ രാജയുടെ കൂടെ പാടിക്കൊണ്ടായിരുന്ന വിജയ്യുടെ തമിഴിലേയ്ക്കുള്ള അരങ്ങേറ്റം. പിന്നീട് യുവാൻ ശങ്കർ രാജയുടെ സംഗീതത്തിൽ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ വിജയ് പാടിയിട്ടുണ്ട്.

2007 ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലെ കോലകുഴൽ വിളികേട്ടോ എന്ന ഗാനത്തിലൂടെ വിജയ് യേശുദാസിന് മികച്ച ഗായകനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ചു.

‍അകലെയോ നീ അകലെയോ...

2012 ൽ ഒരിക്കൽ കൂടി വിജയ് യേശുദാസിന് ആ പുരസ്കാരം ലഭിക്കുകയുണ്ടായി. സ്പിരിറ്റ് എന്ന ചിത്രത്തിലെ മഴകൊണ്ടു മാത്രം, ഗ്രാന്റ് മാസ്റ്ററിലെ അകലയോ നീ എന്ന ഗാനങ്ങൾ ആലപിച്ചതിനായിരുന്നു വിജയ്്ക്ക് രണ്ടാമതും മികച്ച ഗായകനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ചത്. കൂടാതെ സത്യൻ സ്മാരക പുരസ്കാരം ആന്ധ്ര സർക്കാറിന്റെ പുരസ്കാരം, ഫിലിം ഫെയർ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ വിജയ് യേശുദാസിനെ തേടി എത്തിയിട്ടുണ്ട്.

‍ഈ പുഴയും സന്ധ്യകളും...

വിജയ് യേശുദാസ് പാടിയ ഹിറ്റ് ഗാനങ്ങൾ

അകലെയോ നീ അകലെയോ (ഗ്രാന്റ്മാസ്റ്റർ)

അണ്ണാറക്കണ്ണാ വാ (ഭ്രമരം)

അർത്തുങ്കലെ പള്ളിയിൽ (റോമൻസ്)

അല്ലിപ്പൂവേ മല്ലിപ്പൂവേ (ഭാഗ്യദേവത)

അല്ലിയാമ്പൽ കടവിൽ (ലൗഡ് സ്പീക്കർ)

ഇതിലേ തോഴീ (എൽസമ്മ എന്ന ആൺകുട്ടി)

മഴകൊണ്ട് മാത്രം (സ്പിരിറ്റ്)

ഈ പുഴയും സന്ധ്യകളും (ഇന്ത്യൻ റുപ്പി)

ഒരു നാൾ ശുഭരാത്രി (ഗുൽമോഹർ)

കോലക്കുഴൽ വിളികേട്ടോ (നിവേദ്യം)

മിഴികൾക്കിന്നെന്തു വെളിച്ചം (വിസ്മയത്തുമ്പത്ത്)

മൂവന്തിയായ് അകലെ (ബ്യൂട്ടിഫുൾ)

മാംഗല്യം തന്തുനാനേനാ (ബാംഗ്ലൂർ ഡേയ്സ്)

തങ്കത്തിങ്കൾ വാനിൽ (മനസിനക്കരെ)

എന്തുപറഞ്ഞാലും നീ (അച്ചുവിന്റെ അമ്മ)

നീയാം തണലിൽ (കോക്ക്ടെയിൽ)

നാട്ടുവിഴിയോരത്തെ (ഗദ്ദാമ)

ഊരും പേരും പറയാതെ (താപ്പാന)