Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോമിയോപ്പതി അവാർഡ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം∙ മികച്ച ഹോമിയോപ്പതി ഡോക്ടർമാ‍ർക്കും ഹോമിയോപ്പതി അധ്യാപകർക്കും അവാർഡ് നൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഡോ.ഹാനിമാൻ അവാർഡ് (ഹോമിയോപ്പതി ചികിൽസാ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ ഡോക്ടർക്കുള്ള അവാർഡ്), ഡോ.വില്യം ബോറിക് അവാർഡ് (ഹോമിയോപ്പതി വകുപ്പിലെ മികച്ച ‍ഡോക്ടർക്കുള്ള അവാർഡ്), ഡോ.ജെ.ടി.കെന്റ് അവാർഡ് (ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളജിലെ മികച്ച അധ്യാപകനുള്ള അവാർഡ്), ഡോ.എം.എൻ.പിള്ള അവാർഡ് (സ്വകാര്യ സർക്കാർ–അർധ സർക്കാർ മേഖലയിലെ മികച്ച ഡോക്ടർക്കുള്ള അവാർഡ്) എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷകൾ/നോമിനേഷനുകൾ ക്ഷണിച്ചത്.

മാനദണ്ഡങ്ങളും അപേക്ഷാഫോമും www.homoeopathy.kerala.gov.in എന്ന വെബ്സൈറ്റിൽ. അപേക്ഷകൾ മേയ് അഞ്ചിനു മുൻപ് ഹോമിയോപ്പതി ഡയറക്ടർ, ഈസ്റ്റ് ഫോർട്ട് പിഒ, തിരുവനന്തപുരം 695 023 എന്ന വിലാസത്തിൽ ലഭിക്കണം.