Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎഫ്എ പ്രവേശനം

തിരുവനന്തപുരം∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, മാവേലിക്കര, തൃശൂർ ഫൈൻ ആർട്സ് കോളജുകളിൽ ഒന്നാം വർഷ ബിഎഫ്എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കോളജുകളിൽ നിന്നു മേയ് 15 മുതൽ 30 വരെ 150 രൂപയ്ക്കു നേരിട്ടോ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 185 രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന തപാൽ മാർഗമോ ലഭിക്കും.

പട്ടികജാതി/വർഗക്കാർക്കു യഥാക്രമം 75 രൂപയും 110 രൂപയുമാണ്. മണിഓർഡർ/ചെക്ക്/പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കില്ല. അപേക്ഷകർ ഹയർ സെക്കൻഡറിയേ‌ാ തത്തുല്യ പരീക്ഷയോ പാസായവരോ ഡിപ്ലോമ ഇൻ എൻജിനീയറിങ് പാസായ ശ്രവണ/സംസാരശേഷി ഇല്ലാത്തവരോ ആയിരിക്കണം. പ്രായപരിധി 27. അപേക്ഷകൾ മേയ് 30നു വൈകിട്ട് അഞ്ചിനു മുൻപു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, പത്മവിലാസം റോഡ്, ഫോർട്ട് പിഒ, തിരുവനന്തപുരം 695 023 എന്ന വിലാസത്തിൽ ലഭിക്കണം.