Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം

തിരുവനന്തപുരം∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 39 ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളുകളിലേക്കു 2017–18 അധ്യയനവർഷം എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു. സാധാരണ സ്കൂളുകളിൽനിന്ന് ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. മേയ് എട്ടിനാണു പ്രവേശന പരീക്ഷ.

13 എൻജിനീയറിങ് ട്രേഡുകളിലും 15 എൻഎസ്ക്യുഎഫ് ട്രേഡുകളിലുമാണു പരിശീലനം. അപേക്ഷാഫോമും പ്രോസ്പെക്ടസും പത്തു രൂപയ്ക്ക് അതതു ടെക്നിക്കൽ ഹൈസ്കൂളുകളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് മൂന്ന്.