പത്തനംതിട്ട സ്വദേശി ലുട്ടൺ മേയർ

ലണ്ടനിലെ ലൂട്ടൻ മേയറായി ഇന്ന് ചുമതലയേൽക്കുന്ന വലയത്തല സ്വദേശി ഫിലിപ് ഏബ്രഹാം.

പത്തനംതിട്ട ∙ ലണ്ടനിലെ ലുട്ടൺ പട്ടണത്തിൽ മേയറായി വയലത്തല പള്ളിക്കൽ ഫിലിപ് ഏബ്രഹാം ഇന്നു ചുമതലയേൽക്കും. ഒരു വർഷമായി ഡപ്യൂട്ടി മേയറും അഞ്ചു വർഷമായി കൗൺസിൽ അംഗവും ആണ്. നിലവിൽ മേയറായ കാരൺ ഡേവിസ് ഒഴിയുന്ന സ്ഥാനത്തേക്കാണ് ഫിലിപ് ഏബ്രഹാം എത്തുന്നത്.

ലണ്ടനിൽ നിന്ന് 100 കിലോമീറ്റർ അകലെയാണു ലുട്ടൺ. 1972ൽ ലണ്ടനിൽ എൻജിനീയറിങ് ഉപരിപഠനത്തിനായെത്തിയതാണു ഫിലിപ്. വയലത്തല കുഴിയംമണ്ണിൽ പള്ളിക്കൽ പരേതനായ പി.പി.ഏബ്രഹാം – കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ മകനാണ്.