പാലോട് രവി ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി

തിരുവനന്തപുരം∙ മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവിയെ ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐഎൻടിയുസി) അഖിലേന്ത്യാ സെക്രട്ടറിയായി ദേശീയ പ്രസിഡന്റ് ജി.സഞ്ജീവ റെഡ്ഡി നിയമിച്ചു. സംസ്ഥാനത്തെ തൊഴിലാളി സംഘടനാ പ്രവർത്തനം കാര്യക്ഷമമാക്കുക, വിവരസാങ്കേതിക മേഖലകളിലെ ട്രേഡ് യൂണിയൻ പ്രവർത്തനം ഏകോപിപ്പിക്കുക എന്നിവയാണു മുഖ്യ ചുമതല. മൂന്നു തവണ എംഎൽഎയായിരുന്ന രവി 20 വർഷമായി ഐഎൻടിയുസി ദേശീയ പ്രവർത്തകസമിതി അംഗമാണ്.