Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുഷ് കോഴ്സുകൾ: അടുത്തവർഷം മുതൽ നീറ്റ് നിർബന്ധം

ന്യൂഡൽഹി∙ എംബിബിഎസ്, ബിഡിഎസ് കോഴ്സുകൾക്കുള്ള ദേശീയ പൊതു പ്രവേശന പരീക്ഷ (നീറ്റ്)യിൽ യോഗ്യത നേടിയവർക്കു മാത്രമെ അടുത്ത വർഷം മുതൽ ആയുഷ് കോഴ്സുകളിൽ പ്രവേശനം നൽകേണ്ടതുള്ളൂവെന്നു കേന്ദ്രസർക്കാർ തീരുമാനിച്ചു. ആയുർവേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ കോഴ്സുകൾ ചേരുന്നതാണ് ആയുഷ് കോഴ്സുകൾ.

ഈ കോഴ്സുകളിലേക്കു മികച്ച വിദ്യാർഥികളെ ആകർഷിക്കാൻ വേണ്ടിയാണ് പ്രവേശനത്തിന് ഏകീകൃത സ്വഭാവം നൽകുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ വർഷം നിയമം നടപ്പിലാക്കാൻ ശ്രമിച്ചുവെങ്കിലും സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.