നെടുമുടി വേണുവിന് ജടായു ശിൽപ പുരസ്കാരം

കൊല്ലം ∙ ജടായു എർത്ത് സെന്റർ ഏർപ്പെടുത്തിയ പ്രഥമ ജടായു ശിൽപ പുരസ്‌കാരം (ഒരു ലക്ഷം രൂപ) നടൻ നെടുമുടി വേണുവിന്. ഇന്നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ട്രിവാൻഡ്രം ഫിലിം ഫ്രറ്റേണിറ്റിയും വയലാർ സാംസ്‌കാരിക വേദിയും ചേർന്നു സംഘടിപ്പിക്കുന്ന നടനം വേണുലയം പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും.