Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരസേനാ റിക്രൂട്മെന്റ് റാലി തിരുവനന്തപുരത്ത്: ഓൺലൈൻ റജിസ്ട്രേഷൻ ഏപ്രിൽ മൂന്നു വരെ

തിരുവനന്തപുരം∙ ഇവിടത്തെ ആർമി റിക്രൂട്ടിങ് ഓഫിസ് ഏപ്രിൽ 18 മുതൽ 27 വരെ പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ നടത്തുന്ന കരസേന റിക്രൂട്മെന്റ് റാലിക്കുള്ള ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങി. ഏപ്രിൽ മൂന്നിനു മുൻപ് www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി റജിസ്ട്രേഷൻ ചെയ്യണം. അഡ്മിറ്റ് കാർഡ് ഏപ്രിൽ ഒൻപതിനുശേഷം ഡൗൺലോഡ് ചെയ്ത് എടുക്കാം. അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള ദിവസം ഉദ്യോഗാർഥികൾ ഹാജരാകണം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു തെക്കൻ ജില്ലകളിലുള്ളവർക്കുവേണ്ടി സോൾജിയർ ജനറൽ ഡ്യുട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ, സോൾജിയർ ട്രേഡ്സ്മെൻ, സോൾജിയർ ടെക്നിക്കൽ (നഴ്സിങ് അസിസ്റ്റന്റ്) എന്നീ തസ്തികകളിലേക്കാണു റാലി.

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസുമായി (പാങ്ങോട്) നേരിട്ടോ 0471–2351762 എന്ന നമ്പറിലോ trivandrumaro@gmail.com എന്ന മെയിൽ ഐഡി മുഖേനയോ ബന്ധപ്പെടണം.