എൽഡിസി: പുതിയ റാങ്ക് പട്ടികയായി

തിരുവനന്തപുരം∙ ഇടുക്കി ഒഴികെ ജില്ലകളിലെ വിവിധ വകുപ്പുകളിലേക്കുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് (എൽഡിസി) റാങ്ക് പട്ടിക പ്രസിദ്ധീകരണത്തിനായി പിഎസ്‌സി അംഗീകരിച്ചു. ഇതിന് ഇന്നലെ മുതൽ പ്രാബല്യമുണ്ടാകും.

റാങ്ക് പട്ടികകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ എണ്ണവും ഉപ പട്ടികകളിലുള്ളവരുടെ എണ്ണവും (ബ്രായ്ക്കറ്റിൽ) ചുവടെ:

തിരുവനന്തപുരം 1736 (1882), കൊല്ലം 978 (1350), പത്തനംതിട്ട 682 (1028), ആലപ്പുഴ 809 (1254), കോട്ടയം 794 (1238), എറണാകുളം 1216 (1819), തൃശൂർ 1534 (1919), മലപ്പുറം 1489 (1709), പാലക്കാട് 1214 (1626), കോഴിക്കോട് 1245 (2084), വയനാട് 481 (685), കണ്ണൂർ 994 (1277), കാസർകോട് 596 (934). 

ഇടുക്കി ജില്ലയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനു സ്റ്റേ ഉള്ള സാഹചര്യത്തിലാണ് വൈകുന്നതെന്നു പിഎസ്‌സി അധികൃതർ അറിയിച്ചു. 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (നഴ്‌സിങ്), ലക്ചറർ അനാട്ടമി എന്നീ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു. 

ഗവ. സെക്രട്ടേറിയറ്റ്, പിഎസ്‌സി എന്നിവിടങ്ങളിലേക്കുള്ള സെക്യൂരിറ്റി ഗാർഡ്, ജലഗതാഗത വകുപ്പിൽ ഫിറ്റർ ഗ്രേഡ് 2 തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ആദ്യ തസ്തികയിലേക്കു ശാരീരിക അളവെടുപ്പും രണ്ടാമത്തേതിലേക്കു പ്രായോഗിക പരീക്ഷയും ഉണ്ടാകും.