ട്രെയിൻ ടിക്കറ്റ് റീഫണ്ട് സ്റ്റാറ്റസ് വെബ്സൈറ്റിലൂടെ

ട്രെയിൻ യാത്രക്കാർക്ക് റദ്ദാക്കിയ ടിക്കറ്റിന്റെ റീഫണ്ട് സംബന്ധിച്ച വിവരം ഇനി ഓൺലൈനിൽ അറിയാം. ഇതിനായി refund.indianrail.gov.in എന്ന വെബ്സൈറ്റിന് റെയിൽവേ മന്ത്രാലയം തുടക്കമിട്ടു. പിഎൻആർ നമ്പർ ഉപയോഗിച്ച് സ്റ്റാറ്റസ് അറിയാം. നിലവിൽ ടിക്കറ്റ് കൗണ്ടർ വഴിയോ ഐആർ‌സിടിസി വെബ്സൈറ്റ് വഴിയോ റെയിൽവേ എൻക്വയറി നമ്പർ (139) വഴിയോ ടിക്കറ്റ് റദ്ദാക്കാം. ഓൺലൈൻ റദ്ദാക്കലിന് അഞ്ച് ദിവസത്തിനകവും കൗണ്ടർ റദ്ദാക്കലിന് ഒരാഴ്ചയ്ക്കകവും റീഫണ്ട് തുക യാത്രക്കാരന്റെ ബാങ്ക് അക്കൗണ്ടിലെത്തും.