Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയിംസ് എംബിബിഎസ് പ്രവേശനഫലം പ്രസിദ്ധീകരിച്ചു

aiims-bhubaneswar

ന്യൂഡൽഹി ∙ രാജ്യത്തെ ഒൻപത് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) സ്ഥാപനങ്ങളിലേക്കുള്ള എംബിബിഎസ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 807 സീറ്റുകളിലേക്കു മൂന്നര ലക്ഷം പേർ എഴുതിയ പരീക്ഷയിൽ 2649 പേർ ആദ്യഘട്ട കൗൺസലിങ്ങിനു യോഗ്യത നേടി. ഓൺലൈൻ കൗൺസലിങ് ഈ മാസം 23ന് ആരംഭിക്കും. ഫലം www.aiimsexams.org വെബ്സൈറ്റിൽ. നാലുപേർ 100 പെർസെന്റൈൽ നേടി. ജനറൽ വിഭാഗത്തിൽ 98.83, ഒബിസി 97.01, എസ്‌സിഎസ്ടി 93.65 പെർസെന്റൈൽ ആണ് കട്ട് ഓഫ്.