യൂറേഷ്യൻ വനിതാ ഫോറം പുരസ്കാരം സോണിയ ഗാന്ധിക്ക്

ന്യൂഡൽഹി∙ റഷ്യൻ ഫെഡറൽ അസംബ്ലിയുടെയും കോമൺവെൽത്ത് രാജ്യങ്ങളിലെ പാർലമെന്ററി സമിതിയുടെയും നേതൃത്വത്തിലുള്ള യൂറേഷ്യൻ വനിതാ ഫോറം പുരസ്കാരം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക്. സമ്മേളനത്തിൽ പങ്കെടുക്കാൻ സോണിയ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെത്തി. ‘സുസ്ഥിര വികസനത്തിലും ആഗോള സുരക്ഷയിലും സ്ത്രീകൾക്കുള്ള പങ്ക്’ എന്ന വിഷയത്തിലുള്ള ശിൽപശാലയിൽ സോണിയ പ്രസംഗിക്കും.