കെർട് ഷോർക് മാധ്യമ പുരസ്കാരം ശാലിനി നായർക്ക്

ശാലിനി നായർ

ന്യൂഡൽഹി ∙ തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ കെർട് ഷോർക് രാജ്യാന്തര മാധ്യമ പുരസ്കാരം ഇന്ത്യൻ എക്സ്പ്രസ് സീനിയർ അസിസ്റ്റന്റ് എഡിറ്റർ ശാലിനി നായർക്ക്. പ്രാദേശിക റിപ്പോർട്ടിങ് വിഭാഗത്തിലെ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട ശാലിനി, പാലക്കാട് പറളി കോതനത്ത് സുഭാഷ്ചന്ദ്രൻ നായരുടെയും രമയുടെയും മകളാണ്. എട്ടുവർഷം മുൻപു സിയറ ലിയോണിലെ യുദ്ധം റോയിട്ടേഴ്സിനുവേണ്ടി റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകൻ കെർട് ഷോർക്കിന്റെ സ്മരണാർഥമുള്ളതാണു 3.5 ലക്ഷം രൂപ സമ്മാനത്തുകയുള്ള പുരസ്കാരം.