Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ കാർണിവൽ എയ്ഞ്ചൽ നിക്ഷേപകർക്ക്

മുംബൈ ∙ കഴിഞ്ഞ ജൂലൈയിൽ മാത്രം പ്രവർത്തനം തുടങ്ങിയ എയർ കാർണിവൽ വിമാനക്കമ്പനിയെ എയ്ഞ്ചൽ നിക്ഷേപകർ 70 കോടി രൂപയ്ക്ക് ഏറ്റെടുത്തു. പുതിയ ഉടമകളുമായി എയർ കാർണിവൽ സിഎംഡി എസ്. ഹൃദയനാഥൻ കരാർ ഒപ്പുവച്ചു. എന്നാൽ എയ്ഞ്ചൽ നിക്ഷേപകരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ജൂലൈയിൽ ഉടമസ്ഥാവകാശം ഏറ്റെടുക്കും. കോയമ്പത്തൂർ മറൈൻ കോളജ് പ്രമോട്ട് ചെയ്ത കമ്പനി കോയമ്പത്തൂരിൽ നിന്ന് ചൈന്നൈ, തൂത്തുക്കുടി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് പ്രതിദിനം 10 സർവീസുകൾ നടത്തുന്നുണ്ട്.

Your Rating: