Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയറ്റുമതിയിൽ നേട്ടം: വർധന 27.6%

ന്യൂഡൽഹി ∙ രാജ്യത്തുനിന്നുള്ള കയറ്റുമതിയിൽ വർധന. മാർച്ചിൽ 2923 കോടി ഡോളറിന്റെ കയറ്റുമതി നടന്നു. വർധന 27.6%. പെട്രോളിയം, ടെക്സ്റ്റൈൽസ്, ജ്വല്ലറി, എൻജിനീയറിങ് മേഖല കൈവരിച്ച നേട്ടമാണ് കാരണം. ഇറക്കുമതിയും കൂടി. ഇത് 45.25% വർധിച്ച് 3966 കോടി ഡോളറായി. സ്വർണം ഇറക്കുമതിയിലാണ് കാര്യമായ വർധനയുണ്ടായത്. 417 കോടി ഡോളറിന്റെ സ്വർണം ഇറക്കുമതി നടത്തി. കഴിഞ്ഞ വർഷം മാർച്ചിൽ ഇത് 97.34 കോടി ഡോളറായിരുന്നു. ഇതോടെ വ്യാപാര കമ്മി 1043 കോടി ഡോളറായി ഉയർന്നു. 2016 മാർച്ചിൽ ഇത് 440 കോടി ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റുമതി 4.71% ഉയർന്ന് 27464 കോടി ഡോളറായി.

Your Rating: