വാടകഗർഭപാത്രം വഴി അമ്മയായാലും റിലയൻസിൽ പ്രസവാവധി

ന്യൂഡൽഹി∙ വാടക ഗർ‌ഭപാത്രത്തിലൂടെ (സറഗസി) മാതാവാകുന്ന ജീവനക്കാർക്കും പ്രസവാവധി നൽകാൻ റിലയൻസ് ഇൻഡസ്ട്രീസ് തീരുമാനിച്ചു. 12 ആഴ്ചയാണ ശമ്പളത്തോടെയുള്ള അവധി. വാടക ഗർഭപാത്രത്തിന്റെ ഉടമയിൽ നിന്നു കുഞ്ഞിനെ കിട്ടുന്ന ദിവസം മുതൽ 12 ആഴ്ചയാണ് അവധി കിട്ടുക.

സാധാരണ പ്രസവാവധി 180 ദിവസത്തിൽ നിന്നു 182 (26 ആഴ്ച) ആയി ഉയർത്തിയിട്ടുണ്ട്. മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞിനെ ദത്തെടുക്കുന്ന ജീവനക്കാർക്കുള്ള അവധി 12 ആഴ്ചയായി ഉയർത്തുകയും ചെയ്തു.