Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിലയൻസിന്റെ നഷ്ടക്കമ്പനിയിൽ റഫാൽ കരാറിനു ശേഷം ഡാസോ നിക്ഷേപം; 284 കോടി

Anil Ambani അനിൽ അംബാനി

ന്യൂഡൽഹി ∙ റഫാൽ ഇടപാടിൽ വിവാദച്ചുഴിയിൽ നിൽക്കുന്ന അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പും ഡാസോ ഏവിയേഷനും തമ്മിലുണ്ടായ മറ്റൊരു ഇടപാടു കൂടി പുറത്ത്. റിലയൻസ് എയർപോർട് ഡവലപേഴ്സ് ലിമിറ്റിഡ് (ആർഎഡിഎൽ) എന്ന കമ്പനിയിൽ ഡാസോ 284 കോടി രൂപ 2017 ൽ നിക്ഷേപിച്ചുവെന്ന് പ്രമുഖ ഓൺലൈൻ മാധ്യമം റിപ്പോർട്ടു ചെയ്തു. നഷ്ടത്തിലായിരുന്ന ആർഎഡിഎൽ ഇതിലൂടെ കോടികൾ ലാഭമുണ്ടാക്കിയെന്നും വാർത്തയിൽ പറയുന്നു. റഫാൽ കരാർ നിലവിൽവന്ന ശേഷമാണ് ഈ നിക്ഷേപമുണ്ടായത്.

അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, ആർഎഡിഎല്ലിൽ അവർക്കുള്ള ഓഹരികളിൽ 34.7% ഡാസോ ഏവിയേഷനു വിറ്റുവെന്നു റിലയൻസിന്റെ രേഖകളിലുണ്ട്. ഡാസോയുടെ രേഖകളിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 2015–16 സാമ്പത്തിക വർഷം 9 ലക്ഷവും 2016–17 വർഷം 10.35 ലക്ഷം നഷ്ടത്തിലായിരുന്നു ആൽഎൽഡിഎൽ എന്നു കമ്പനി രേഖകൾ സൂചിപ്പിക്കുന്നു. വിമാനത്താവങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്ന കമ്പനിക്ക് 2009 ൽ മഹാരാഷ്ട്ര സർക്കാർ 63 കോടി രൂപയുടെ വിമാനത്താവള വികസന കരാർ നൽകിയിരുന്നു. എന്നാൽ, ഇതിന്റെ പ്രവർത്തനങ്ങളൊന്നും കാര്യമായി നടന്നില്ല.

കമ്പനിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തരായ മഹാരാഷ്ട്ര എയർപോർട് ഡവലപ്മെന്റ് കൗൺസിൽ ആർഎഡിഎല്ലിൽനിന്നു വിമാനത്താവളങ്ങളുടെ ചുമതല തിരികെയെടുക്കാൻ ആലോചിക്കുകയായിരുന്നു. എന്നാൽ, 2015 ഓഗസ്റ്റിൽ ആർഎൽഡിഎല്ലിന്റെ സഹസ്ഥാപനമായ റിലയൻസ് എയ്റോസ്ട്രക്ചറിന്റെ അപേക്ഷപ്രകാരം നാഗ്പുരിൽ അവർക്ക് 289 ഏക്കർ സ്ഥലം കൗൺസിൽ അനുവദിച്ചു. 2015 ഏപ്രിലിലാണു റഫാൽ കരാർ ഒപ്പിട്ടത്.