സൂചികകൾ താഴ്ന്നു, രൂപയും

മുംബൈ∙ ഓഹരി സൂചികകൾ റെക്കോർ‍ഡ് ഉയരത്തിൽ നിന്ന് താഴേക്കു വന്നു. സെൻസെക്സ് 103.61 പോയിന്റ് കുറഞ്ഞ് 30,029.74ലും നിഫ്റ്റി 9.70 പോയിന്റ് താഴ്ന്ന് 9342.15ലും എത്തി. ലാഭമെടുപ്പ് വിൽപന ഉഷാറായതും ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളുമാണ് സൂചികകളെ സ്വാധീനിച്ചത്.

ഇതിനിടെ, ഇറക്കുമതി വ്യവസായികൾക്ക് കൂടുതൽ ഡോളർ വേണ്ടിവന്നതും റിസർവ് ബാങ്ക് ഇടപെട്ടതും കാരണം രൂപയുടെ വിനിമയ മൂല്യം കഴിഞ്ഞ ദിവസത്തേക്കാൾ 5 പൈസ താഴ്ന്ന് ഡോളറിന് 64.16 രൂപ എന്ന നിലയിലെത്തി. ഡോളറിന് 63.97 രൂപ എന്ന നിലയിൽവരെ ഉയർന്ന ശേഷമാണു വില താഴ്ന്നത്.