ഇരട്ടി വേഗത്തിലാകാൻ ബിഎസ്എൻഎൽ

കൊല്ലം∙ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗം ഇരട്ടിയാക്കാനൊരുങ്ങി ബിഎസ്എൻഎൽ. നിലവിൽ ബിഎസ്എൻഎൽ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളിൽ നിശ്ചിത ഡേറ്റ ഉപയോഗത്തിനു (ഫെയർ യൂസേഡ് പോളിസി) രണ്ട് എംബിപിഎസാണ് വേഗം. അതു നാലു എംബിപിഎസ് ആക്കാനാണു ബിഎസ്എൻഎൽ തയാറെടുക്കുന്നത്.

നിശ്ചിത ഡേറ്റ ഉപയോഗത്തിനു ശേഷം വേഗം ഒരു എംബിപിഎസിലേക്കു താഴും. ഒരു പ്ലാനിൽ അവതരിപ്പിക്കുന്ന നിശ്ചിത ജിബി ഡേറ്റ ഉപയോഗത്തിനാണു ഫെയർ യൂസേജ് പോളിസി എന്നു പറയുന്നത്. ഇത്രയും ഡേറ്റ ഉപയോഗിച്ചു തീർന്നാൽ പിന്നീടു വേഗം കുറയ്ക്കുകയാണ് എല്ലാ സേവനദാതാക്കളും ചെയ്യുന്നത്. േ

മയ് ഒന്നു മുതലാണു നിലവിലെ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളിലെല്ലാം വേഗം വർധിപ്പിക്കുമെന്നു ബിഎസ്എൻഎൽ അറിയിച്ചിരിക്കുന്നത്. ബ്രോഡ്ബാൻഡ് പ്ലാനുകളിലെ കുറഞ്ഞ വേഗം ഒരു എംബിപിഎസ് ആക്കി മാറ്റുമെന്നു ബിഎസ്എൻഎൽ േനരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.