ആപ്പിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സ് നാളെ മുതല്‍

പുതിയ ആപ്പിള്‍ ഉല്‍പന്നങ്ങളും സോഫ്റ്റ് വെയറുകളുമായി ആപ്പിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സ് നാളെ യുഎസില്‍ തുടങ്ങും. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ്, മാക്ബുക്ക് ഓപ്പറേറ്റിങ് സിസ്റ്റമായ മാക്ഒഎസ് എന്നിവയുടെയും ആപ്പിള്‍ ടിവി, വാച്ച് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയും പുതിയ പതിപ്പും പുതിയ നിര മാക്ബുക്കുകളും ഐപാഡുകളുമാണ് പ്രതീക്ഷിക്കുന്നത്.