കപ്പൽശാല സ്വകാര്യവൽക്കരിക്കില്ല: മന്ത്രി പൊൻ രാധാകൃഷ്ണൻ

കൊച്ചി ∙ കപ്പൽശാല സ്വകാര്യവൽക്കരിക്കില്ലെന്നു കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊൻ രാധാകൃഷ്ണൻ. നിർദിഷ്ട ഓഹരി വിൽപന തീരുമാനം കേന്ദ്ര സർക്കാരിന്റെ നയം അനുസരിച്ചാണ്. വികസന പദ്ധതികൾക്കു പണം കണ്ടെത്തുകയാണ് ഓഹരി വിൽപനയുടെ ലക്ഷ്യം. പദ്ധതികൾക്കു ഷിപ്പിങ് മന്ത്രാലയം എല്ലാവിധ പിന്തുണയും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. 

യൂണിയൻ നേതാക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ഷിപ്‍ യാർഡിന്റെ ഓഹരി വിൽപന നീക്കത്തിൽ അവർ മന്ത്രിയെ ആശങ്ക അറിയിച്ചു.

സ്വകാര്യവൽക്കരണത്തിന്റെ ആദ്യപടിയാണ് ഓഹരി വിൽപനയെന്നു നേതാക്കൾ പറഞ്ഞു. മതിയായ ഓർഡർ ലഭിക്കാത്ത സാഹചര്യവും അവർ മന്ത്രിയെ അറിയിച്ചു.