ഇൻഫോസിസ്: റീട്ടെയ്ൽ – ലോജിസ്റ്റിക്സ്, ഉൽപാദന വിഭാഗങ്ങൾക്ക് പുതിയ മേധാവിമാർ

ബെംഗളൂരു ∙ ഇൻഫോസിസ് റീട്ടെയ്ൽ, ലോജിസ്റ്റിക്സ് (ആർസിഎൽ) വിഭാഗം ആഗോള മേധാവിയായി കർമേഷ് വാസ്വാനിയെയും ഉൽപാദന വിഭാഗം ആഗോള മേധാവിയായി നിതേഷ് ബംഗയെയും നിയമിച്ചു. രണ്ടു വിഭാഗങ്ങളുടെയും പ്രസിഡന്റായ സന്ദീപ് ദദ്‍ലാനി കമ്പനി വിടുന്നതിനാലാണു പുതിയ നിയമനങ്ങൾ. ജൂലൈ 15നു നിയമനങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഇൻഫോസിസ് സിഇഒ വിശാൽ സിക്ക പറഞ്ഞു.

കർമേഷ് വാസ്വാനിയും നിതേഷ് ബംഗയും ഒരു പതിറ്റാണ്ടോളമായി ഇൻഫോസിസിലുണ്ട്. കമ്പനി ഗ്രൂപ്പ് ജനറൽ കോൺസലായി ഇന്ദർപ്രീത് സാഹ്നിയുടെ നിയമനം ജൂലൈ മൂന്നിനു പ്രാബല്യത്തിൽ വരും.