Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി: വാഹനവില കുറയുന്നു ; ഇനിയും വില കുറയ്ക്കാൻ ഉൽപന്നങ്ങളേറെ

cars-vehicles-automotive-automobile-auto Representative Image

ന്യൂഡൽഹി ∙ ജിഎസ്ടി പ്രാബല്യത്തിലായതോടെ നികുതി കുറഞ്ഞതിന്റെ ആനുകൂല്യം ഉപയോക്താക്കൾക്ക് കൈമാറാൻ കൂടുതൽ വാഹന നിർമാതാക്കൾ വില കുറച്ചു. ഹീറോ മോട്ടോകോർപ് ഇരുചക്രവാഹനങ്ങൾക്ക് 1800 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു. ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ വാഹനങ്ങൾക്ക് 5500 രൂപ വരെ വില കുറച്ചു.

ടിവിഎസ് മോട്ടോർ കമ്പനി 350 രൂപ മുതൽ 4150 രൂപ വരെ വില കുറച്ചു. ഹോണ്ട കാർസ് 10000 രൂപ മുതൽ 1.31 ലക്ഷം രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു. ബ്രിയോയുടെ വില 12279 രൂപ വരെയും അമേസിന്റെ വില 14825 രൂപ വരെയും ജാസിന്റേത് 10031 രൂപ വരെയും ഡബ്ല്യുആർവി വില 10064 രൂപ വരെയും ഡൽഹിയിൽ കുറയും. സിറ്റിക്ക് 28000 രൂപ വരെയും ബിആർ–വിയുടെ വില 30387 രൂപ വരെയും കുറയുമ്പോൾ ഡിആർ–വിയുടേത് 1.31 ലക്ഷം രൂപ കുറയും.

ഫോഡ് ഇന്ത്യ കാർ വില 4.5% വരെ കുറച്ചു. മുംബൈയിൽ ഫിഗോയ്ക്ക് 28000 രൂപ വരെയും എൻഡവറിന് മൂന്നു ലക്ഷം രൂപ വരെയും കുറയും. മാരുതി, ടൊയോട്ട, ബിഎംഡബ്ല്യു, ഔഡി, ജെഎൽആർ എന്നിവ കഴിഞ്ഞദിവസം വില കുറച്ചിരുന്നു.

കേരളത്തിൽ വില കുറയണം, ഇവയ്ക്കെങ്കിലും

gst-1 list
gst-2 list