നിലേകനിയുടെ പുതിയ നിക്ഷേപ നിധി

ന്യൂഡൽഹി ∙ ഇൻഫോസിസ് സ്ഥാപകൻ നന്ദൻ നിലേകനിയും മൂലധന നിക്ഷേപ രംഗത്തെ പ്രമുഖനായ സഞ്ജീവ് അഗർവാളും ചേർന്ന് നിക്ഷേപ നിധി കമ്പനി രൂപീകരിച്ചു. 10 കോടി ഡോളറിന്റെ (ഏകദേശം 650 കോടി രൂപ) ഫണ്ടാണ് തുടക്കത്തിൽ.

സുസ്ഥിരതയുള്ള സാങ്കേതിക വിദ്യാ കമ്പനികളിൽ പണമിറക്കാനാണ് ലക്ഷ്യമിടുന്നത്. ഫണ്ടമെന്റം പാർട്നർഷിപ്പ് എന്നാണ് നിക്ഷേപക സ്ഥാപനത്തിന്റെ പേര്. നിലവിൽ ഒട്ടേറെ സ്റ്റാർട്ടപ് കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുള്ള നിലേകനി ഇനി പുതിയ കമ്പനി വഴിയേ ഇത്തരം നിക്ഷേപങ്ങൾ നടത്തൂ.