വനിതാ സംരംഭകർക്കായി ‘ആമസോൺ സഹേലി’

കൊച്ചി ∙ വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനും അവരുടെ ഉൽപന്നങ്ങൾ ആമസോൺ വിപണി വഴി വിറ്റഴിക്കാൻ പ്രാപ്തരാക്കുന്നതിനുമായി ആമസോൺ. ഇൻ 'ആമസോൺ സഹേലി' എന്ന പുതിയ പദ്ധതി പുറത്തിറക്കി. വനിതാ സംരംഭകർ തദ്ദേശീയമായി ഉണ്ടാക്കുന്ന ഉൽപന്നങ്ങൾ ഈ സ്റ്റോറിലൂടെ പ്രദർശിപ്പിക്കും. ഇതുവഴി വിപണനവും നടത്താം.