Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമസോൺ നികുതി നൽകുന്നില്ല; ആഞ്ഞടിച്ച് ട്രംപ്

Donald Trump

വാഷിങ്ടൺ ∙ ഓൺലൈൻ സേവനദാതാക്കളായ ആമസോൺ, നികുതി നൽകാതെ പ്രവർത്തിക്കുകയാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയെ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. ഇന്ത്യ അടക്കം അനേകം രാജ്യങ്ങളിൽ വൻ ബിസിനസ് നടത്തുന്ന കമ്പനിയെ വെട്ടിലാക്കുന്നതാണ് ട്രംപിന്റെ പരാമർശങ്ങൾ.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ്തന്നെ ആമസോണിന്റെ പ്രവർത്തനത്തിലുള്ള അതൃപ്തി താൻ അറിയിച്ചതാണെന്ന് ട്രംപ് പറയുന്നു. അമേരിക്കൻ സർക്കാരിനോ പ്രാദേശിക ഭരണകൂടങ്ങൾക്കോ മിക്കപ്പോഴും നികുതി നൽകാതെയും ചിലപ്പോൾ നാമമാത്ര നികുതി നൽകിയുമാണ് ആമസോണിന്റെ പ്രവർത്തനം. യുഎസ് പോസ്റ്റൽ സംവിധാനത്തെ അവരുടെ സാധന വിതരണക്കാരന്റെ തലത്തിലേക്ക് ആമസോൺ മാറ്റിയിരിക്കുന്നു. ഇത് പൊതു സംവിധാനത്തിനുണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. പുറമേ ആയിരക്കണക്കിന് ചെറുകിട വ്യാപാരികളുടെ കച്ചവടവും അവർ അപഹരിച്ചിരിക്കുന്നു– ട്രംപ് ട്വീറ്റ് ചെയ്തു.