കൃഷിക്ക് സൗരോർജം: 48000 കോടി ചെലവിടും

ന്യൂഡൽഹി ∙ കാർഷിക മേഖലയിൽ സൗരോർജ ഉപയോഗം വർധിപ്പിക്കാനുള്ള 48,000 കോടി രൂപയുടെ ‘കുസും’ പദ്ധതി അടുത്ത മാസം കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിക്കുമെന്നു കേന്ദ്ര ഊർജ സഹമന്ത്രി ആർ.കെ. സിങ് അറിയിച്ചു. സൗരോർജ ജലപമ്പുകൾ വ്യാപകമാക്കാനും തരിശുഭൂമിയിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് കർഷക വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിടുന്നതാണു പദ്ധതി. പദ്ധതിയിൽ ഏഴര ലക്ഷം സൗരോർജ ജല പമ്പുകൾ സ്ഥാപിക്കും. സൗരോർജ പമ്പിന്റെ വിലയിൽ 60% കേന്ദ്ര–സംസ്ഥാന സഹായമായി ലഭ്യമാക്കും. അടുത്ത പത്തു വർഷത്തിനിടെ സൗരോർജ മേഖലയിൽ 1.4 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണു ലക്ഷ്യമിടുന്നത്.