ഇൻഫോസിസ്: അവലോകന യോഗം 23ന്

ന്യൂഡൽഹി ∙ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ തന്ത്രങ്ങൾക്കു രൂപം നൽകാൻ ഇൻഫോസിസ്. 23ന് ചേരുന്ന അവലോകന യോഗത്തിൽ കമ്പനി പുതിയ ബിസിനസ് പദ്ധതികൾ പ്രഖ്യാപിക്കും.

വൈകിട്ട് നാലു മുതൽ 7.30 വരെയാണ് യോഗം. യോഗ നടപടികൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഡിജിറ്റൽ ബിസിനസ് ശക്തിപ്പെടുത്തുന്നതോടൊപ്പം യുഎസ്, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും സാന്നിധ്യം ശക്തമാക്കാനും കമ്പനി പദ്ധതി ആസൂത്രണം ചെയ്യുമെന്നു സിഇഒ സലിൽ പരേഖ് പറഞ്ഞു.