ഓഹരിയിൽ എത്ര തുക: പിഎഫ് അംഗങ്ങൾക്ക് തീരുമാനിക്കാം

ന്യൂഡൽഹി ∙ പിഎഫ് നിക്ഷേപത്തിൽനിന്ന് ഓഹരി വിപണിയിൽ നിക്ഷേപിക്കാവുന്ന തുക.യുടെ തോത്, നിക്ഷേപകർക്കുതന്നെ തീരുമാനിക്കാവുന്ന സംവിധാനം രണ്ടു മൂന്നു മാസത്തിനകം നടപ്പാകും. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഎഫ്ഒ) ഇതിനുള്ള സാങ്കേതിക സംവിധാനം തയാറാക്കുന്നു.

നിലവിൽ 15% തുകയാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) രീതിയിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത്. ഇതിനേക്കാൾ കുറവോ കൂടുതലോ തുക ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ, പുതിയ സംവിധാനം വരുമ്പോൾ അംഗങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകുമെന്ന് കേന്ദ്ര പിഎഫ് കമ്മിഷണർ വി.പി. ജോയി പറഞ്ഞു. പ്രത്യേക സോഫ്റ്റ്‌വെയർ തയാറാകുന്ന മുറയ്ക്കാണിതു നടപ്പാകുക. 2015 ഓഗസ്റ്റിലാണ് ഇടിഎഫ് നിക്ഷേപം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ആരംഭിച്ചത്. ഇതുവരെ 17.23% നിരക്കിൽ ആദായം നേടാനായിട്ടുണ്ട്.