രവി വെങ്കിടേശ്വരൻ ഇൻഫോസിസ് വിട്ടു

ന്യൂഡൽഹി∙ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ ബോർഡിൽ നിന്നു സ്വതന്ത്ര ഡയറക്ടർ രവി വെങ്കിടേശ്വരൻ രാജിവച്ചു. 2011 മുതൽ സ്വതന്ത്ര ഡയറക്ടറായ രവി വെങ്കിടേശ്വരൻ ‘പുതിയ മകച്ച അവസരം’ പ്രയോജനപ്പെടുത്തുന്നതിനാണു രാജിവച്ചതെന്നും രാജി ഉടനടി പ്രാബല്യത്തിലായതായും കമ്പനി അറിയിച്ചു. ഇൻഫോസിസിന്റെ ഇടക്കാല കോ–ചെയർമാനായും രവി സേവനമനുഷ്ഠിച്ചിട്ടുണ്ട്.